തിരുവനന്തപുരം : കെ. പി. എം. എസ് തിരുവനന്തപുരം മഹാത്മ അയ്യങ്കാളി ഹാളിൽ വച്ച് നടത്തിയ നവ സംഗമം ഹൈക്കോടതി മുൻ ജഡ്ജ് ജസ്റ്റിസ് കമാൽ പാഷ ഉദ്ഘാടനം ചെയ്തു. സംവരണ ലക്ഷ്യം കാര്യക്ഷമമാകണമെങ്കിൽ ജാതി സെൻസസ് അനിവാര്യമാണെന്ന് സമ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു. രാഷ്ട്രീയത്തിലും സിവിൽ സർവീസിലും പട്ടിക വിഭാഗങ്ങൾ കൂടുതലായി കടന്ന് വരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മനുഷ്യർ ആധുനിക സമൂഹത്തിലും ജാതീയമായി വേർതിരിഞ്ഞു നിൽക്കുന്ന കാഴ്ചയാണ് കാണുവാൻ കഴിയുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതുകൊണ്ട് തന്നെ സാമ്പത്തികമായി മെച്ചപ്പെട്ടാൽ മാത്രമേ സാമൂഹ്യമായ മെച്ചപ്പെടൽ സാധ്യമാവുകയുള്ളൂവെന്നും അദ്ദേഹം കൂട്ടി ചേർത്തു. മഹാത്മാ അയ്യങ്കാളി ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തന ഉത്ഘാടനം മുൻമന്ത്രിയും എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് സി. രാജപ്പൻ അധ്യക്ഷൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വർക്കിംഗ് പ്രസിഡണ്ട് ശിവരാജൻ പതാക ഉയർത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ആലങ്കോട് സുരേന്ദ്രൻ കെ.പി.എം.എസ് പ്രവർത്തനരേഖ അവതരിപ്പിച്ചു. കരമന ജയൻ കെ. പി. എം എസ് രക്ഷാധികാരി കെ. വിദ്യാധരൻ , കെ.എ.സിബി, സുനിചന്ദ്രൻ , ശ്രീരംഗനാഥ് , മന്ദിരം രവീന്ദ്രൻ , കെ. ആർ. മധുസൂദനൻ , പാറശാല ദേവരാജൻ , കവിത പ്രകാശ്, തൈക്കാട് കൃഷ്ണൻകുട്ടി, ചെറുവയ്ക്കൽ തുളസീധരൻ എന്നിവർ സംസാരിച്ചു. കെ.പി.എം.എസ് സ്വയംതൊഴിൽ സംരംഭമായ പാഞ്ചജന്യം സ്വയം സഹായ സംഘത്തിൻറെ ലോഗോ പ്രകാശനം ജസ്റ്റിസ് കമാൽ പാഷ നിർവഹിച്ചു.