ഉറങ്ങാൻ കിടക്കുന്നതിന് മുമ്ബ് ഒരു തുള്ളി ചുണ്ടില്‍ പുരട്ടിയാല്‍ മതി; അത്ഭുതകരമായ മാറ്റം അനുഭവിച്ചറിയാം

ചുവന്ന് തുടുത്ത ചുണ്ടുകള്‍ സ്വപ്നം കാണാത്തവരായി ആരാണുള്ളത്.

എന്നാല്‍ പുകവലി, ലിപ്സ്റ്റിക്കുകളുടെയും മറ്റും പാർശ്വഫലം, കാലാവസ്ഥ തുടങ്ങി നിരവധി കാരണങ്ങള്‍ കൊണ്ട് അധരങ്ങളുടെ ഭംഗി നഷ്ടപ്പെടുന്നു.മഞ്ഞുകാലമായാല്‍ ചുണ്ടുകള്‍ വിണ്ടുകീറുന്നവരും ഏറെയാണ്. കറുപ്പും, വിണ്ടുകീറലുമൊക്കെ അകറ്റി മനോഹരമായ ചുണ്ടുകള്‍ സ്വന്തമാക്കാൻ ബീറ്റ്റൂട്ട് മാത്രം മതി. രാത്രി ഉറങ്ങാൻ പോകുന്നതിന് തൊട്ടുമുമ്ബ് ചുണ്ടില്‍ ബീറ്റ്റൂട്ട് നീര് തേച്ചുകൊടുക്കുക. പതിവായി ഇങ്ങനെ ചെയ്താല്‍ ചുണ്ടിന് സ്വാഭാവിക നിറം ലഭിക്കും. ബീറ്റ്റൂട്ട് ഉപയോഗിച്ച്‌ ലിപ്‌ബാം ഉണ്ടാക്കി അത് ഇടയ്‌ക്കിടെ പുരട്ടിയാലും മതി.

തയ്യാറാക്കുന്ന വിധം

ഒരു വലിയ ബീറ്റ്റൂട്ടെടുത്ത്, വെള്ളം ഒട്ടും ഒഴിക്കാതെ മിക്സിയില്‍ അടിച്ചെടുക്കണം. ശേഷം നന്നായി അരിച്ച്‌ നീരെടുക്കുക. ഒരു നോണ്‍സ്റ്റിക് പാത്രം അടുപ്പില്‍ വച്ച്‌ ചൂടാകുമ്ബോള്‍ അരിച്ചെടുത്ത ബീറ്റ്റൂട്ട് നീരൊഴിക്കുക. ചെറുതീയില്‍ നന്നായി കുറുക്കിയെടുക്കുക. ഒരു സ്പൂണോ ഒന്നര സ്പൂണോ മറ്റോ ആയിരിക്കും ഈ നീരുണ്ടാകുക. ഇത് തീയില്‍ നിന്ന് മാറ്റി, കുറച്ച്‌ നെയ്യ് ഒഴിക്കുക. എന്നിട്ട് ലിപ് ബാം ഒരു ചെറിയ കുപ്പിയിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുക.

Comments (0)
Add Comment