തിരു :വിദ്യാഭ്യാസ രംഗത്തും, ജീവകാരുണ്യ മേഖലയിലും, മികവുറ്റ രീതിയിൽ പ്രവർത്തിച്ചു വരുന്ന ചാന്നാങ്കര ന്യൂ ജ്യോതി പബ്ലിക് സ്കൂൾ പതിനാലാം വാർഷിക സമ്മേളനം പ്രേം നസീർ സുഹൃത് സമിതി പ്രസിഡന്റ് പനച്ചമൂട് ഷാജഹാന്റെ അദ്ധ്യക്ഷതയിൽ ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്സൻ അഡ്വ :ഷാനിബ ബീഗം എൻ. ഐ. സി ആഡിറ്റോറിയത്തിൽ ഉത്ഘാടനം ചെയ്യും. ബാംഗ്ലൂർ വനിതാ ശിശു വിദ്യാഭ്യാസ വികസന സമിതി ചെയർമാൻ മുഹമ്മദ് ഹാരിസ്, സെക്രട്ടറിയേറ്റ് ചീഫ് സെക്യൂരിറ്റി ഓഫീസർ സിറാജുദീൻ എ. എസ്, മുഖ്യ പ്രഭാഷണം നടത്തും. സിനി ആർട്ടിസ്റ്റ് സിനി കോലത്തുകര, ഗായകൻ ജിൽഷാദ് വല്ലപ്പുഴ, വാർഡ് മെമ്പർമാരായ അബ്ദുൽ സലാം, സഫീർ എന്നിവർ സമ്മാനവിതരണം നടത്തും. നോവലിസ്റ്റ് അഡ്വ :ചുള്ളാളം ബാബുരാജ്,ബാബു വട്ടപ്പറമ്പിൽ, പ്രിൻസിപ്പൽ ഷീജ അൻസാരി, വിനീത ലൂയിസ്, ജാസ്മിൻ ജബ്ബാർ എന്നിവർ പ്രസംഗിക്കും.