വൈലോപ്പിള്ളി സംസ്കൃതിഭവന്‍ വൈസ് ചെയര്‍മാന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ജി.എസ്. പ്രദീപ് വിശിഷ്ടാതിഥി ആയിരുന്നു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അനിത ടീച്ചര്‍, പി.റ്റി.എ. പ്രസിഡന്‍റ് എം.എ. ഉറൂബ്, വൈസ് പ്രസിഡന്‍റ് കെ.എസ്. ശ്രീകാന്ത്, മാതൃസംഗമം കണ്‍വീനര്‍ യാസ്മിന്‍ സുലൈമാന്‍, സ്കൂള്‍ മാനേജര്‍ വി.രമ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ രാജീവ്.പി. നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് എല്‍.റ്റി. അനീഷ് ജ്യോതി സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ഷീജാ എസ്. കൃതജ്ഞതയും പറഞ്ഞു. ദേശീയ – സംസ്ഥാന തലങ്ങളില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥി പ്രതിഭകളെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.