പ്രധാനമന്ത്രിയുടെ യുവ എഴുത്തുകാരിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ട മിഥുൻ മുരളി രാഷ്ട്രപതിയുമായി സംവദിച്ച്

പ്രധാനമന്ത്രിയുടെ യുവ എഴുത്തുകാരിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ട മിഥുൻ മുരളി രാഷ്ട്രപതി ഭവന്റെ ക്ഷണം സ്വീകരിച്ചാണ് ഡൽഹിയിലെത്തിയത്.ബഹു. പ്രസിഡന്റ് ദ്രൗപതി മുർമു, മിഥുൻ മുരളി ഉൾപ്പെടെ പി.എം.യുവ അവാർഡ് ജേതാക്കളായ എഴുത്തുകാരുമായി സംവദിക്കുകയും അവരുടെ രചനകൾ പരിചയപ്പെടുകയും ചെയ്തു.കലാ സാഹിത്യ രചനാ ശിവിറിന്റെ ഉദ്ഘാടന പതിപ്പിന്റെ ഭാഗമായി മിഥുന്റെ പുസ്തകം രാഷ്ട്രപതി ഭവനിൽ പ്രദർശിപ്പിക്കയും വിശിഷ്ട വ്യക്തികളുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തു.കുഞ്ഞാലി മരയ്ക്കാരെ ക്കുറിച്ചുള്ള ഹിസ്റ്റോറിക്കൽ ഫാന്റസി നോവലിനാണ് മിഥുൻ മുരളിയ്ക്ക് PM Yuva Award ലഭിച്ചത്.

കഴിഞ്ഞ വർഷത്തെ (2023) ന്യൂഡൽഹി അന്താരാഷ്ട്ര പുസ്തക മേളയിൽ വച്ച് നോബൽ അവാർഡ് ജേതാവ് ആനി ഏർണോ ആയിരുന്നു പുസ്തക പ്രകാശനം നിർവ്വഹിച്ചത്.നാഷണൽ ബുക്ക് ട്രസ്റ്റ് (NBT) പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പേര് “നൈറ്റ് ഓഫ് ദ സീ” (Knight of the see) എന്നാണ്. മിഥുൻ മുരളിയുടെ രണ്ടാമത്തെ പുസ്തകം ആണിത്.തിരുവനന്തപുരം മാർ ഇവാനിയേസ് കോളേജ് ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസറാണ് മിഥുൻ മുരളി.
തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പി.ആർ.ഓ മുരളി കോട്ടയ്ക്കക ത്തിന്റേയും, സെക്രട്ടറിയേറ്റ് ധനകാര്യ വിഭാഗം അണ്ടർ സെക്രട്ടറി കെ.ബി.മീനാംബിക യുടേയും മകനാണ്.തിരുവനന്തപുരം നേമത്ത് കുടുംബന്നൂർ, തിരുവാതിരയിൽ താമസിക്കുന്നു.

Comments (0)
Add Comment