ബഹുമാനപ്പെട്ട ഇൻകാസ് അബുദാബിയുടെ നേതാക്കന്മാരെ 14 ജില്ലയുടെ പ്രിയപ്പെട്ട സുഹൃത്തുക്കളെ അബുദാബി മലയാളി സമാജത്തിന്റെ 2022.. 23ലെ സാഹിത്യ അവാർഡ് ജേതാവായ “പ്രൊഫസർ എം എൻ കാരശ്ശേരി മാഷ്” രണ്ടാം തീയതി ശനിയാഴ്ച അബുദാബി മലയാളി സമാജത്തിൽ വച്ച് സാഹിത്യ അവാർഡ് സ്വീകരിക്കുന്നു.മാർച്ച് മൂന്നാം തീയതി ഞായറാഴ്ച ഇൻകാസ് അബുദാബിക്ക് വേണ്ടി “മതേതരത്വത്തിന്റെ മഹത്വം” എന്ന വിഷയത്തെ ആസ്പദമാക്കിയും ആനുകാലിക വിഷയങ്ങളുപ്പെടെ നമുക്ക് വേണ്ടി പ്രസംഗിക്കുന്നു. ആയതിനാൽ ഇൻക്കസിന്റെ ഈ പരിപാടി വിജയിപ്പിക്കുന്നതിന് വേണ്ടി എല്ലാ പ്രിയങ്കരരായ നേതാക്കളും സുഹൃത്തുക്കളും ഞായറാഴ്ച കൃത്യം ഏഴുമണിക്ക് തന്നെ അബുദാബി മലയാളി സമാജത്തിൽ എത്തിച്ചേരണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു സ്നേഹത്തോടെ ഇൻകാസ് പ്രസിഡന്റ് യേശു ശീലൻ ജനറൽ സെക്രട്ടറി സലിം ചിറക്കൽ