ചെലവ് ചുരുക്കല്‍ നടപടിയുടെ ഭാഗമായി 15 ശതമാനം ജീവനക്കാരെ പിരിച്ചുവിടും.
നിലവില്‍ 9,000 ജീവനക്കാരാണ് എയർലൈൻസിനുള്ളത്. ഇതില്‍ 1400 പേർക്ക് ജോലി നഷ്ടമായേക്കുമെന്നാണ് റിപ്പോർട്ടുകള്‍.ജീവനക്കാർക്ക് ശമ്ബളം നല്‍കാൻ പോലും പണമില്ലാതെ നട്ടംതിരിയുകയാണ് സ്‌പൈസ്‌ജെറ്റ്. പലർക്കും ജനുവരി മാസത്തെ ശമ്ബളം ഇതുവരെ നല്‍കിയിട്ടില്ല. ശമ്ബളം നല്‍കുന്നതിനായി മാത്രം പ്രതിമാസം 60 കോടിയോളം വേണം. പ്രതിസന്ധി മറികടക്കാൻ കൂട്ട പിരിച്ചുവിടലല്ലാതെ മറ്റ് മാർഗ്ഗമില്ലെന്നും വിമാന കമ്ബനി പറയുന്നു.ചെലവ് കുറയ്ക്കാനും നിക്ഷേപകരെ ആകർഷിക്കാനും 1,400 ജീവനക്കാരെ പിരിച്ചുവിടാനാണ് തീരുമാനം. 2,200 കോടി രൂപയുടെ മൂലധന നിക്ഷേപം കണ്ടെത്താനുള്ള ശ്രമത്തിലാണ് കമ്ബനി. എന്നാല്‍ നിക്ഷേപകരില്‍ നിന്ന് അനുകൂലമായ പ്രതികരണമല്ല ലഭിക്കുന്നതെന്നും റിപ്പോർട്ടുകള്‍ ഉണ്ട്. സ്‌പൈസ് ജെറ്റിന് മൊത്തം 9,000 ജീവനക്കാരാണുള്ളത്. കൂടാതെ 30 വിമാനങ്ങള്‍ സർവീസ് നടത്തുന്നു. ഇതില്‍ എട്ട് വിമാനങ്ങളും അതത് ജീവനക്കാരും പൈലറ്റുമാരും വിദേശ കാരിയറുകളില്‍ നിന്ന് ലീസിനെടുത്തതാണ്.