തിരുവനന്തപുരം നേമം കേന്ദ്രമായി പ്രവർത്തനം ആരംഭിച്ച കുറുവാണി ചാരിറ്റബിൾ ആൻഡ് എഡ്യൂക്കേഷൻ ഫൗണ്ടഷന്റെ ഉത്ഘടനവും റംസാൻ റിലീഫ് കിറ്റ് വിതരണം നടന്നു

തിരുവനന്തപുരം നേമം കേന്ദ്രമായി പ്രവർത്തനം ആരംഭിച്ച കുറുവാണി ചാരിറ്റബിൾ ആൻഡ് എഡ്യൂക്കേഷൻ ഫൗണ്ടഷന്റെ ഉത്ഘടനവും റംസാൻ റിലീഫ് കിറ്റ് വിതരണം നടന്നു. ചാരിറ്റബിൾ ഫൌണ്ടേഷൻ ഉത്ഘാടനം ഡോക്ടർ ശശി തരൂർ എംപി യും റിലീഫ് കിറ്റ് വിതരണം ശ്രീ. പന്നിയൻ രവീന്ദ്രനും നിർവഹിച്ചു. 500 കുടുംബത്തിനു റംസാൻ റിലീഫ് കിറ്റ് വിതരണം നടത്തി. ഫൌണ്ടേഷൻ രക്ഷധികാരിയും ജീവൻ ടീവി അഡ്വൈസറി ബോർഡ്‌ അംഗവും ആയ ഡോക്ടർ എ. കെ. മീരാ സാഹിബിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഫൌണ്ടേഷൻ മുഖ്യ രക്ഷധികാരി ജനാബ് കബീർ കാദർ ഹാജി ആമുഖ പ്രഭാഷണവും ഫൌണ്ടേഷൻ പ്രസിഡന്റ്‌ നേമം സുബൈർ സ്വാഗതവും ജനറൽ സെക്രട്ടറി കാരക്കമണ്ഡപം ഷാഹുൽ ഹമീദ് കൃതജ്ഞതയും പറഞ്ഞു. മുസ്‌ലിം യുവജന ഫെഡറേഷൻ ജില്ലാ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എ. കെ. നൗഫൽ, ശാന്തിവിള സുബൈർ, സജു ശാന്തിവിള തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ നേമം പ്രദേശത്തെ മസ്ജിദുകളിലെ ഇമാമു മാർക് പെരുന്നാൾ കോടിയും സമ്മാനിച്ചു. റംസാനിലെ മാനുഷിക പ്രവർത്തനങ്ങളെ പ്രകീർത്തിച്ചുകൊണ്ട് വിശിഷ്ട അതിഥികളെല്ലാം സംസാരിച്ചു.

 

Comments (0)
Add Comment