പി ടി എ പ്രസിഡന്റ് ഹസീബ് ഖാന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം കോവളം എം എൽ എ വിൻസെന്റ് ഉൽഘാടനം ചെയ്യ്തു. സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയും ഗായകനുമായ വിഴിഞ്ഞം ഇസ്മായിൽ വീശിഷ്ടാതീഥി ആയിരുന്നു. ചടങ്ങിൽ ഡോക്ടറേറ്റ് നേടിയ അബ്ദുൽ കലാം മിസ്ബാഹിയെ ആദരിച്ചു. വിഴിഞ്ഞം തെരുവ് നെഹ്‌റു സ്മാരക ഗ്രന്ഥ ശാലാ പ്രസിഡന്റ് ജവഹർ ലാൽ, വിഴിഞ്ഞം തെരുവ് നെഹ്‌റു സ്മാരക ഗ്രന്ഥശാല ഭരണ സമിതി അംഗം മുത്തുകൃഷ്ണൻ, പൂർവ്വവിദ്യാർത്ഥി എം ദൗലത് ഷാ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ഒ. ഷെർളി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ആന്റോ രാജേന്ദ്രൻ നന്ദിയും പറഞ്ഞു.