പ്രേം നസീർ സുഹൃത് സമിതി ആറ്റിങ്ങൽ ചാപ്റ്ററിന് തുടക്കമായി

ആറ്റിങ്ങൽ:- തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രേം നസീർ സുഹൃത് സമിതിയുടെ 11ാം മത് ചാപ്റ്ററായി ആറ്റിങ്ങൽ ചാപ്റ്ററിന്റെ പ്രവർത്തനം ആരംഭിച്ചു. പൂവൻ പ്പാറ എസ്.എ.വി. ഹാളിൽ ഇക്കഴിഞ്ഞ ദിവസം നടന്ന പ്രവർത്തകയോഗ ഉൽഘാടനവും ലോഗോ പ്രകാശനവും മുനിസിപ്പൽ ചെയർ പേഴ്സൺ എസ്. കുമാരി നിർവഹിച്ചു. വാർഡ് കൗൺസിലർ ദീപാരാജേഷ് ലോഗോ സ്വീകരിച്ചു. ആറ്റിങ്ങൽ ചാപ്റ്റർ പ്രസിഡണ്ട് ജിതൻ അദ്ധ്യക്ഷത വഹിച്ചു. സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, ബി.ജെ.പി. ജില്ലാ സമിതി അംഗം രാജേഷ്, എസ്.എ. ബഷീർ, റഹിം പനവൂർ,പനച്ചമൂട് ഷാജഹാൻ, ഡോ: ഗീതാ ഷാനവാസ്, കുടിയേല ശ്രീകുമാർ , അജിൻ മണി മുത്ത്, ജയകുമാർ ,വിജയകുമാർ , അനിൽ, രാധാകൃഷ്ണൻ എന്നിവർ സംബന്ധിച്ചു. ചടങ്ങിൽ വെച്ച് ആറ്റുകാൽ പൊങ്കാല കിറ്റുകളും വിതരണം ചെയ്തു.

Comments (0)
Add Comment