ഇവിടേക്ക് പറക്കുന്നവര്‍ക്ക് കിട്ടുന്നത് വീട് വയ്ക്കാനുളള പണവും സ്ഥിര വരുമാനവും

ജനസംഖ്യ കുറഞ്ഞ സ്ഥലങ്ങളാണ് പുതിയ സംവിധാനങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. അമേരിക്കയിലെ ഒക്കലാഹോമിലെ തുള്‍സയാണ് ഈ സ്ഥലം. ലോകത്തിലെ ഏറ്റവും വലിയ ചെറിയ പട്ടണമെന്നാണ് തുള്‍സ അറിയപ്പെടുന്നത്. പുറത്തുവന്ന കണക്കുകളനുസരിച്ച്‌ പട്ടണത്തിലെ ആകെ ജനസംഖ്യ 4,11,000 മാത്രമാണ്. മനോഹരമായ ഈ നഗരം കാണാൻ പ്രതിവർഷം ആയിരകണക്കിന് വിനോദസഞ്ചാരികളാണെത്തുന്നത്. ജനസംഖ്യ കുറഞ്ഞതിനാല്‍ ഇവിടത്തെ പ്രാദേശിക ഭരണകൂടം കൂടുതല്‍ ആളുകളെ താമസത്തിനായി ക്ഷണിക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്.തുള്‍സയിലേക്ക് പുതുതായി താമസത്തിനെത്തുന്നവർക്ക് പലതരത്തിലുളള സൗകര്യങ്ങളാണ് ഭരണകൂടം ഒരുക്കുന്നത്. ജനങ്ങള്‍ക്ക് വീട് നിർമിക്കുന്നതിനായി ഭരണകൂടം 10,000 ഡോളറാണ് (ഏകദേശം എട്ട് ലക്ഷം) വാഗ്ദാനം ചെയ്തിരിക്കുന്നത്. താമസത്തിനായി എത്തുന്നവർക്ക് യോഗ്യതയനുസരിച്ച്‌ ജോലിയും മറ്റുളള സൗകര്യങ്ങളും സർക്കാർ തന്നെ നല്‍കുന്നതാണ്.പക്ഷെ ചില നിബന്ധനകളും ഇവർ മുന്നോട്ടുവയ്ക്കുന്നുണ്ട്. പ്രായപൂർത്തിയായവർക്ക് മാത്രമാണ് ഈ അവസരം. അമേരിക്കയില്‍ ജോലി ചെയ്യുന്നവർക്കും ഒക്കലേഹോമിന് പുറത്ത് ജോലി ചെയ്യുന്നവർക്കുമാണ് മുൻഗണന.തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അരമണിക്കൂർ ദൈർഘ്യമുളള ഒരു വിർച്ച്‌വല്‍ അഭിമുഖം തുള്‍സ ഭരണകൂടം നടത്തും.

Comments (0)
Add Comment