കേരള മുസ്ലിം ജമാഅത് കൌൺസിൽ കോവളം മണ്ഡലത്തിന്റെ നേതൃത്വത്തിൽ റംസാൻ റിലീഫ് വിതരണം നടത്തി

കേരള മുസ്ലിം ജമാഅത് കൌൺസിൽ കോവളം മണ്ഡലത്തിന്റെ നേതൃത്വത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ്‌ വിഴിഞ്ഞം ഹനീഫ സാറിന്റെ വസതിയിൽ വച്ച് റംസാൻ റിലീഫ് വിതരണം നടത്തി. കേരള മുസ്ലിം ജമാഅത് കോവളം മണ്ഡലം പ്രസിഡന്റ്‌ ഷൂജയുടെ അദ്ധ്യക്ഷതയിൽ ചേർന്നയോഗം കോവളം എം എൽ എ അഡ്വ എം വിൻസെന്റ് ഉൽഘാടനം ചെയ്യ്തു. കേരള മുസ്ലിം ജമാഅത് സംസ്ഥാന പ്രസിഡന്റ്‌ കരമന ബയാർ മുഖ്യ പ്രഭാഷണം നടത്തി. കേരള മുസ്ലിം ജമാഅത് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ്‌ വിഴിഞ്ഞം ഹനീഫ, കേരള മുസ്ലിം ജമാഅത് കോവളം മണ്ഡലം സെക്രട്ടറി അയൂബ്ഖാൻ, ഭാരവാഹികളായ സക്കീർ ഹുസൈൻ, ഹസ്സൻ കണ്ണ്, ദൗലത് ഷാ, വടക്കേ ഭാഗം മുസ്ലിം ജമാഅത് അസിസ്റ്റന്റ് ഇമാം നസീർഖാൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കേരള മുസ്ലിം ജമാഅത് ജില്ലാ കൗൺസിൽ അംഗം വിഴിഞ്ഞം വിഴിഞ്ഞം നൂറുദ്ധീൻ സ്വാഗതവും പറഞ്ഞു.

Comments (0)
Add Comment