മനുഷ്യകുലത്തിന് നന്മ ചെയ്യുന്ന നോമ്പ് പാളയം ഇമാം ഡോ. വി.പി. ഷുഹൈബ് മൗല

വിശുദ്ധിയുടെ സന്ദേശവുമായി കടന്നുപോകുന്ന റംസാൻ വൃതം. സ്വർഗ്ഗ കവാടങ്ങൾ തുറക്കപ്പെടാൻ; മനസ്സും ശരീരവും പാപമോചനത്തിനായി പ്രാർത്ഥനകളിൽ മുഴുകിയിരിക്കുന്ന ഏവർക്കും ആശംസകൾ നേരുന്നു. പ്രഭാതം മുതൽ പ്രദോഷം വരെ അന്ന പാനീയങ്ങൾ ഉപേക്ഷിച്ച് നിഷ്കളങ്കമായ മനസ്സുമായി നാം ഒരു വർഷത്തിൽ ഒരു മാസം പൂർണമായി ആത്മീയ നിയന്ത്രണങ്ങൾ ഉള്ളവരായി മാറി. പ്രവാചകനിലേക്ക് കൂടുതലടുത്തു മനുഷ്യർക്കാകമാനം മാർഗദർശകമായും സത്യസന്ധങ്ങളും വിവേകം കാണിക്കാനും സന്മാർഗം കാണിച്ചു തരുന്നതുമായ സത്യ നിർദേശങ്ങൾ അടങ്ങിയ വിശുദ്ധ ഖുർആൻ അവതരിക്കപ്പെട്ട ദിനവും റംസാനിലാണ്. മനുഷ്യകുലത്തിന് നന്മചെയ്യുന്ന നോമ്പ് പ്രധാനം ചെയ്യുന്ന ഗുണങ്ങൾ വർഷം മുഴുവനും നിലനിൽക്കുമാറാകട്ടെ.

Dr. V.P. Suhaib Moulavi

Comments (0)
Add Comment