സംവിധായകനും എഡിറ്ററുമായ അപ്പു ഭട്ടതിരി വിവാഹിതനായി

ആഭ വരദരാജ് ആണ് വധു. തിരുവനന്തപുരം സബ് രജിസ്ട്രാർ ഓഫീസില്‍ അടുത്ത സുഹൃത്തുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം.സോഷ്യല്‍ മീഡിയയിലൂടെ അപ്പു തന്നെയാണ് ഇക്കാര്യം അറിയിച്ചത്.‘ഞങ്ങള്‍ പൊരുത്തംകണ്ടു. ഞങ്ങള്‍ കണ്ടുമുട്ടി. ഞങ്ങള്‍ സംസാരിച്ചു. ഞങ്ങള്‍ നടന്നു. ഞങ്ങള്‍ വീണ്ടും കണ്ടുമുട്ടി. ഞങ്ങള്‍ വീണ്ടും സംസാരിച്ചു. ഞങ്ങള്‍ വീണ്ടും നടന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ഞങ്ങള്‍ വിവാഹിതരാവാൻ തീരുമാനിച്ചു. ഇന്ന് ഞങ്ങള്‍ വിവാഹിതരായി.’-വിവാഹവാർത്ത പങ്കുവച്ചുകൊണ്ട് അപ്പു കുറിച്ചത് ഇങ്ങനെ.ദുല്‍ഖർ സല്‍മാന്റെ അരങ്ങേറ്റ ചിത്രമായ സെക്കൻഡ് ഷോ (2012) യിലൂടെ അസിസ്റ്റന്റ് ഡയറക്ടറായാണ് അപ്പു സിനിമയിലെത്തിയത്. ഒരാള്‍പ്പൊക്കം എന്ന സിനിമയിലൂടെ സ്വതന്ത്ര എഡിറ്ററായി. കുഞ്ഞിരാമായണം, ഒഴിവുദിവസത്തെ കളി, മാൻഹോള്‍, ഒറ്റമുറി വെളിച്ചം, വീരം, തീവണ്ടി, ഡാകിനി തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളുടെ എഡിറ്ററായിരുന്നു. ഒറ്റമുറിവെളിച്ചം, വീരം എന്നീ ചിത്രങ്ങളിലെ എഡിറ്റിങ്ങിന് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു.നയൻതാര, കുഞ്ചാക്കോ ബോബൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നിഴല്‍ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനുമായി. ആനന്ദപുരം ഡയറീസ് ആണ് എഡിറ്റിങ് നിർവഹിച്ചതില്‍ ഒടുവില്‍ തിയേറ്ററുകളിലെത്തിയ സിനിമ.

Comments (0)
Add Comment