ഐപിഎല്‍ ഫൈനല്‍ കാണാതെ സഞ്ജുവിന്റെ രാജസ്ഥാന്‍ പുറത്ത്

ക്വാളിഫയര്‍ 2 മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദിനോടു തോറ്റാണ് രാജസ്ഥാന്‍ പുറത്തായത്. രാജസ്ഥാനെ 36 റണ്‍സിനു തോല്‍പ്പിച്ച സണ്‍റൈസേഴ്‌സ് ഐപിഎല്‍ ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. മേയ് 26 ഞായറാഴ്ചയാണ് ഫൈനല്‍.ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ഹൈദരബാദ് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് മാത്രമാണ് നേടിയത്. രാജസ്ഥാന്‍ അനായാസം ചേസ് ചെയ്യുമെന്ന് തോന്നിയെങ്കിലും നായകന്‍ സഞ്ജു സാംസണ്‍ അടക്കമുള്ളവര്‍ ബാറ്റിങ്ങില്‍ നിരാശപ്പെടുത്തി. നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുക്കാനേ രാജസ്ഥാന് കഴിഞ്ഞുള്ളൂ. 35 പന്തില്‍ 56 റണ്‍സെടുത്ത ധ്രുവ് ജുറലും 21 പന്തില്‍ 42 റണ്‍സെടുത്ത യഷസ്വി ജയ്‌സ്വാളും മാത്രമാണ് സണ്‍റൈസേഴ്‌സിനു മുന്നില്‍ പിടിച്ചു നിന്നത്.നാല് ഓവറില്‍ 23 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷഹബാസ് അഹമ്മദും നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ അഭിഷേക് ശര്‍മയുമാണ് ഹൈദരബാദിന്റെ രക്ഷകരായത്. പാറ്റ് കമ്മിന്‍സ്, ടി.നടരാജന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.34 പന്തില്‍ 50 റണ്‍സെടുത്ത ഹെന്‍ റിച്ച്‌ ക്ലാസനാണ് ഹൈദരബാദിന്റെ ടോപ് സ്‌കോറര്‍. രാഹുല്‍ ത്രിപതി 15 പന്തില്‍ 37 റണ്‍സും ട്രാവിസ് ഹെഡ് 28 പന്തില്‍ 34 റണ്‍സും നേടി.

Comments (0)
Add Comment