ചാമ്ബ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്

ഫ്രഞ്ച് ചാമ്ബ്യന്‍മാരായ പാരിസ് സെന്റ് ജെര്‍മെയ്‌നെ (പിഎസ്ജി) ഒരു ഗോളിനു അവര്‍ വീഴ്ത്തി.സ്വന്തം തട്ടകത്തില്‍ നടന്ന ആദ്യ പാദത്തില്‍ മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് ബൊറൂസിയ ഡോര്‍ട്മുണ്ട് വിജയം പിടിച്ചത്. വിജയ ഗോള്‍ ആദ്യ പകുതിയില്‍ തന്നെ പിറന്നു.നിക്ക്‌ലസ് ഫുല്‍ക്രുഗ് നേടിയ ഗോളാണ് കളിയുടെ ഗതി നിര്‍ണയിച്ചത്. 36ാം മിനിറ്റിലായിരുന്നു ഗോള്‍. പിന്നീട് ഗോള്‍ വഴങ്ങാതെ ബൊറൂസിയ പ്രതിരോധം കടുപ്പിച്ചു.പാസിങിലും പന്തടക്കത്തിലും ഇരു ടീമുകളും തുല്ല്യ നിലയ്ക്കു തന്നെ മുന്നേറി. ബൊറൂസിയ പ്രതിരോധത്തില്‍ തട്ടി പിഎസ്ജിയുടെ നിരവധി അവസരങ്ങള്‍ നഷ്ടമായി. മറുഭാഗത്തും പിന്നീട് ഗോള്‍ വഴങ്ങാതിരിക്കാന്‍ പിഎസ്ജി ജാഗ്രത പുലര്‍ത്തി.രണ്ടാം പാദ പോരാട്ടം ഈ മാസം എട്ടിനു പാരിസില്‍ അരങ്ങേറും. ആദ്യ സെമിയില്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കും റയല്‍ മാഡ്രിഡും 2-2നു സമനിലയില്‍ പിരിഞ്ഞിരുന്നു. ആദ്യ സെമിയുടെ രണ്ടാം പാദം റയലിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണാബുവില്‍ ഈ മാതം ഒന്‍പതിന്.

Comments (0)
Add Comment