ഡോ.എൻ.എ.കരിം സ്മാരക പുരസ്കാരം സമ്മാനിച്ചു

കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിയ്ക്ക് പ്രോ-വൈസ്ചാൻസലറും പ്രമുഖ സാമൂ ഹിക പ്രവർത്തകനുമായിരുന്ന ഡോ.എൻ.എ.കരിം നൽകിയ സംഭാവനകൾ എക്കാലവും ഓർമ്മി ക്കപ്പെടുമെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രസ്താവിച്ചു. എട്ടാമത് ഡോ.എൻ.എ.കരിം സ്മാരക പുരസ്കാരം വൈ.എം.സി.എ.ഹാളിൽ നടന്ന ചടങ്ങിൽ കൊല്ലം ടി.കെ.എം.ട്രസ്റ്റ് ചെയർമാൻ എസ്.എച്ച്.മുസലിയാർക്കു സമ്മാനിച്ചു സംസാരിക്കുകയായിരു ന്നു അദ്ദേഹം. ടി.കെ.എം.ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന പത്തു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വളർച്ചയിൽ പിതാവ് തങ്ങൾ കുഞ്ഞു മുസലിയാരെ പോലെ തന്നെ എസ്. എച്ച്. മുസലിയാരും കഴിഞ്ഞ ആറു ദശകങ്ങളായി സമർപ്പിതസേവനം നടത്തിവരികയാണ് അദ്ദേഹം തുടർന്നു പറഞ്ഞു,ഫൌണ്ടേഷൻ ചെയർമാൻ ഇ.എം.നജീബിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ഡോ.ജോർജ് ഓണക്കൂർ, എം.എസ്.ഫൈസൽ ഖാൻ, ഡോ.മുഹമ്മദ് ഷാഫി, ഡോ.കായംകുളം യൂനുസ്, എസ്.എച്ച്.മുസലിയാർ എന്നിവരും പ്രസംഗിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപ ത്രവും ഫലകവും അടങ്ങുന്നതായിരുന്നു പുരസ്കാരം.

ഡോ. എൻ. കരിം സ്മാരക പുരസ്കാരം കൊല്ലം ടി.കെ.എം. ട്രസ്റ്റ് ചെയർമാൻ എസ്.എച്ച്.മുസലിയാർക്കു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മാനിക്കുന്നു. ഡോ.ജോർജ് ഓണക്കൂർ, ഇ.എം.നജീബ്, എം.എസ്.ഫൈസൽഖാൻ, ഡോ.കായംകുളം യൂനുസ് എന്നിവ രെയും കാണാം

Comments (0)
Add Comment