മുസ്ലിം ലീഗ്, എം എസ് എഫ് നിയോജക മണ്ഡലം കമ്മിറ്റികളുടെ സ്നേഹാദരവ്

നെടുമങ്ങാട് : മുസ്ലിം ലീഗ്,എം എസ് എഫ് നെടുമങ്ങാട് നിയോജക മണ്ഡലം കമ്മറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ എസ് എസ് എൽ സി,പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് കന്യാകുളങ്ങര ലീഗ് ഹൗസിൽ സംഘടിപ്പിച്ച
യോഗത്തിൽ സ്നേഹാദരവ് നൽകി അനുമോദിച്ചു.അനുമോദന
യോഗം ഉദ്ഘാടനം പി. ഉബൈദുള്ള എംഎൽഎ നിർവഹിച്ചു.
ജില്ലാ സെക്രട്ടറി കന്യാകുളങ്ങര ഷാജഹാൻ അധ്യക്ഷത
വഹിച്ചു.ആശംസകൾ നേർന്നു കൊണ്ട് അഡ്വക്കേറ്റ് കണിയാപുരം ഹലീം, ജി മാഹിൻ അബൂബക്കർ, എസ് എഫ് എസ് എ
തങ്ങൾ, നൗഫൽ കുളപ്പട, ഗദ്ദാഫി വെമ്പായം, ആലംകോട് സിദ്ദീഖ്, പുലിപ്പാറ യൂസഫ്, സുബൈർ വെമ്പായം സഫീർ, സൈഫുദ്ദീൻ, ഫറാസ് മാറ്റപ്പള്ളി, ആഷിക് തുടങ്ങിയവർ സംസാരിച്ചു

Comments (0)
Add Comment