കേരളത്തില്‍ യുഡിഎഫ് കുതിപ്പ്. ദേശീയ തലത്തില്‍ പ്രീ പോള്‍, എക്സിറ്റ് പോള്‍ ഫലങ്ങളെ കടത്തിവെട്ടി ഇന്ത്യാ സഖ്യത്തിന്റെ പ്രകടനമാണ് വോട്ടെണ്ണലിന്റെ ആദ്യ രണ്ട് രണ്ട് മണിക്കൂർ പിന്നിടുമ്ബോള്‍ തെളിയുന്ന ചിത്രം.കേരളത്തില്‍ 2019 ആവർത്തിക്കുന്നതിന്റെ ലക്ഷണങ്ങള്‍ മുതല്‍ 2014 ലെ തിരഞ്ഞെടുപ്പ് ഫലം വരെയാകാമെന്ന സുചനകളും അത് നല്‍കുന്നു. പല മണ്ഡലങ്ങളിലും നിലവില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ കടുത്ത മത്സരമാണ് നടക്കുന്നത്.ബിജെപിയെ സംബന്ധിച്ച് അവർ തങ്ങള്‍ ചെറിയ മാർജിനിലെങ്കിലും ജയിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്ന തൃശൂരില്‍ അവർ മുന്നിട്ട് നില്‍ക്കുന്നു. തിരുവനന്തപുരത്ത് യുഡിഎഫുമായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് ബിജെപി നടത്തുന്നത്.സംസ്ഥാന സർക്കാരിനെതിരായ വിരുദ്ധ വികാരം നിശബ്ദമായി സർക്കാരിനെതിരെ തിരിഞ്ഞിരിക്കാം എന്ന സൂചനകളാണ് ആദ്യ മണിക്കൂറിലെ വോട്ടെണ്ണല്‍. മാത്രമല്ല, ഇന്ത്യാ സഖ്യത്തിന്റെ വിജയപ്രതീക്ഷയും യുഡിഎഫിന് അനുകൂലമായിട്ടുണ്ടാകാം എന്നതാണ് ഇത് നല്‍കുന്ന സൂചനകള്‍.