ചരിത്രം രചിച്ച കരുത്തൻ പറന്നിറങ്ങും; സുരേഷ് ഗോപിക്കായി ഹെലികോപ്റ്റര്‍ ഒരുങ്ങുന്നു

വിജയാഘോഷത്തില്‍ പങ്കെടുക്കാനാണ് ഇത്തരം ഒരു നീക്കം. കവടിയാറില്‍ നിന്ന് എയർലിഫ്റ്റ് ചെയ്ത് തൃശൂർ ഗ്രൗണ്ടിലെത്തിക്കാനാണ് തീരുമാനം.പറക്കലിനുള്ള അനുവാദത്തിന് ശ്രമിക്കുന്നുണ്ടെന്നാണ് വിവരം.വലിയൊരു ആഘോഷത്തില്‍ സുരേഷ് ഗോപിയെ തൃശൂരില്‍ എത്തിക്കാനാണ് തീരുമാനം. അതിന്റെ ഭാഗമായാണ് ഹെലികോപ്റ്റർ ഒരുക്കുന്നത്. തൃശൂരിലേക്ക് പോകാനുള്ള ഒരുക്കത്തിലാണെന്നും അവിടെ എത്തിയശേഷം പ്രതികരിക്കാമെന്നുമാണ് താരം മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്. അതേസമയം സുരേഷ് ഗോപിയുടെ ലീ‍ഡ് 73,120 കടന്നു.നേടിയ വോട്ടുകള്‍ നാലു ലക്ഷം കടന്നു. ത്രികോണ പോരാട്ടമെന്ന് വിലയിരുത്തിയിരുന്ന തൃശൂരില്‍ കണ്ടത് സുരേഷ് ഗോപിയുടെ അശ്വമേധമായിരുന്നു. ഇരു മുന്നണി സ്ഥാനാർത്ഥികളെയും അപ്രസ്ക്തരാക്കിയാണ് സുരേഷ് ഗോപി കുതിപ്പ് തുടർന്നത്. എതിരാളികള്‍ക്ക് ഒരു ഘട്ടത്തിലും ആധിപത്യം നേടാനായില്ല.

Comments (0)
Add Comment