തിരു :ബേക്കറി ജംഗ്ഷനിൽ പ്രവർത്തനം ആരംഭിച്ച നിംസ് മൈക്രോ ഹോസ്പിറ്റൽസ് വത്സല നഴ്സിംഗ് ഹോം ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഇന്നും നാളെയും ആശുപത്രിയിൽ വരുന്നവർക്കെല്ലാം സൗജന്യമായി നൽകുന്ന ഫലവൃക്ഷ തൈകളുടെ വിതരണ ഉത്ഘാടനം പാളയം വാർഡ് കൗൺസിലറായ കോർപറേഷൻ നികുതി അപ്പീൽ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പാളയം രാജൻ നിർവഹിച്ചു. പ്രേം നസിർ സുഹൃത് സമിതി പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. ഗൈനക്കോളജി വിഭാഗം ഡോക്ടർമാരായ ഡോ:സൂസൻ കോശി, ഡോ:രോഹിണി, റേഡിയോളജി വിഭാഗം ഡോ:ദീപ, അഡ്മിനിസ്ട്രേറ്റർ അർഷാ ഷിബു എന്നിവർ പങ്കെടുത്തു. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി നെയ്യാറ്റിൻകര നിംസ് നഴ്സിംഗ് കോളേജ് വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ് പാളയം സാഫല്യം കോംപ്ലക്സ്സിലും, ചാക്ക മാൾ ഓഫ് ട്രാവൻകൂറിലും നടന്നു.