പോത്തന്‍കോട് ലക്ഷ്മീവിലാസം ഹൈസ്ക്കൂളില്‍ നിന്ന് ഇക്കഴിഞ്ഞ SSLC പരീക്ഷയില്‍ Full A plus നേടിയ 159 വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളില്‍ സംഘടിപ്പിച്ച പ്രതിഭാസംഗമം

പോത്തന്‍കോട് ലക്ഷ്മീവിലാസം ഹൈസ്ക്കൂളില്‍ നിന്ന് ഇക്കഴിഞ്ഞ SSLC പരീക്ഷയില്‍ Full A plus നേടിയ 159 വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളില്‍ സംഘടിപ്പിച്ച പ്രതിഭാസംഗമം – 2024 -ന്‍റെ വേദിയില്‍ വച്ച് സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി അഡ്വ. ജി.ആര്‍ അനില്‍, തിരുവനന്തപുരം അസിസ്റ്റന്‍റ് കളക്ടര്‍ സാക്ഷി മോഹന്‍ IAS എന്നിവര്‍ ആദരവ് സമര്‍പ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.ആര്‍. അനില്‍, ജില്ലാ പഞ്ചായത്തംഗം വേണുഗോപാലന്‍ നായര്‍, PTA പ്രസിഡന്‍റ് എം.എ. ഉറൂബ്, മാതൃസംഗമം കണ്‍വീനര്‍ യാസ്മിന്‍ സുലൈമാന്‍, മാനേജര്‍ വി. രമ, ഹെഡ്മിസ്ട്രസ് എല്‍.റ്റി. അനീഷ് ജ്യോതി തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. ഗായകനും സംഗീത സംവിധായകനുമായ ഷംനാദ് ഭാരത് നയിച്ച ഗാനോപഹാരവും അരങ്ങേറി.

Comments (0)
Add Comment