തിരുവനന്തപുരം: മാലിന്യമുക്തം നവകേരളം കാമ്പയിനിന്‍റെ രണ്ടാം വര്‍ഷത്തില്‍ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മാലിന്യ സംസ്കരണ മേഖലയില്‍ വലിയ സംഭാവന നല്കാനാകുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ പറഞ്ഞു. സംസ്ഥാന പഞ്ചായത്ത് അസോസിയേഷന്‍റെ ജില്ലാ സംസ്ഥാന സമിതി അംഗങ്ങളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.മാലിന്യമുക്തം നവകേരളം കാമ്പയിനിന്‍റെ ആദ്യവര്‍ഷത്തെ നേട്ടങ്ങള്‍ നിലനിര്‍ത്താനും കേരളത്തെ മാലിന്യമുക്തമാക്കുകയെന്ന ലക്ഷ്യം നേടാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിലൂടെ സാധിക്കുമെന്നും അവര്‍ പറഞ്ഞു.കഴിഞ്ഞ വര്‍ഷം കാമ്പയിനിലൂടെ ഉണ്ടായ നേട്ടങ്ങളെക്കുറിച്ച് ശാരദാ മുരളീധരന്‍ സംസാരിച്ചു. ഈ നേട്ടങ്ങള്‍ക്ക് പിന്നില്‍ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മഹത്തായ സംഭാവനകളുണ്ട്. മാലിന്യമുക്തം നവകേരളം കാമ്പയിനിലൂടെ മാലിന്യ സംസ്കരണ മേഖലയില്‍ മറ്റൊരു കേരള മോഡല്‍ സൃഷ്ടിക്കാനായി. ഇതിലൂടെ കേരളത്തിന് ധാരാളം അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നെന്നും അവര്‍ പറഞ്ഞു.
മാലിന്യ സംഭരണ ശേഷി വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ പ്രോജക്ടുകള്‍ ഏറ്റെടുത്ത് സമയ ബന്ധിതമായി പൂര്‍ത്തീകരിക്കുകയെന്നത് വളരെ പ്രധാനമാണ്. പ്രത്യേക മാലിന്യങ്ങളില്‍ ഉള്‍പ്പെടുന്ന കക്കൂസ് മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ക്ക് പ്രാധാന്യം നല്കിക്കൊണ്ടാകണം പ്രോജക്ടുകള്‍ ഏറ്റെടുക്കേണ്ടത്. സ്ക്രാപ്, പുന: ചംക്രമണ സാധ്യതയുള്ള വസ്തുക്കള്‍ തുടങ്ങിയവയുടെ സംസ്കരണത്തിനുള്ള തദ്ദേശീയ വ്യവസായ വികസന സാധ്യതകള്‍ പരിഗണിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്‍റ് കെ. എം ഉഷ, സെക്രട്ടറി കെ. കെ രാജീവ്, ജനറല്‍ സെക്രട്ടറി കെ. സുരേഷ്, വൈസ് പ്രസിഡന്‍റ് വി. വി മുഹമ്മദ് അലി എന്നിവരും പങ്കെടുത്തു.