ലോക കേരളസഭ: ആശങ്കകളും ആശയങ്ങളും പങ്കുവെച്ചാൽ മാത്രംമതിയോ

കഴിഞ്ഞ മൂന്ന്‌ ലോക കേരളസഭയിൽ പ്രഖ്യാപിച്ചവയിൽ എന്തൊക്കെയാണ് നടപ്പിലാക്കിയതെന്നും, സാധാരണക്കാരായ എത്രപ്രവാസികൾക്ക് അതിന്റെയൊക്കെ ഗുണം ലഭിച്ചുവെന്നും അറിയാൻ അതിയായ ആഗ്രഹമുണ്ട്.നാലാം ലോക കേരളസഭ കൂടുമ്പോൾ 103 രാജ്യങ്ങളിൽനിന്നായി 351 പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞസഭകളിലെല്ലാം കാണാൻകഴിഞ്ഞത് ബിസിനസ് മുതലാളിമാരുടെ പുകഴ്ത്തലുകൾ മാത്രമാണ്. സാധാരണ പ്രവാസികൾക്ക് ഉപകാരപ്പെടുന്ന പദ്ധതികൾ പ്രഖ്യാപിച്ചു നടപ്പിൽവരുത്തണം. അവരുടെ ആശങ്കകളും ആശയങ്ങളും ചർച്ചചെയ്താൽ മാത്രംപോരാനടപ്പിലാക്കുകയും വേണം.പ്രവാസികൾ അനുഭവിക്കുന്ന പ്രധാനപ്രശ്നങ്ങളിൽ ചിലതാണ് കാലാകാലങ്ങളായി ആവശ്യപ്പെടുന്ന സീസൺ സമയങ്ങളിലെ ആകാശക്കൊള്ള അവസാനിപ്പിക്കുക, മരണപ്പെട്ട പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കുക, തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസം, ജോബ് റിക്രൂട്ട്‌മെന്റ് ഏജൻസികളെ നിയന്ത്രിക്കുക എന്നതെല്ലാം.കഴിഞ്ഞ മൂന്ന് ലോക കേരളസഭാ സമ്മേളനങ്ങളിലും മേഖലാ സമ്മേളനങ്ങളിലും ഏതെല്ലാം ആശങ്കകൾക്കാണ് പരിഹാരം കണ്ടത്, എന്തൊക്കെ ആശയങ്ങളാണ് നടപ്പിൽവരുത്തിയത് എന്നുകൂടി പ്രവാസികളെ പ്രതിനിധീകരിച്ച്‌ അംഗങ്ങളായവർ ചോദിക്കണം

Comments (0)
Add Comment