വിസ്ഡം വിഴിഞ്ഞം ഈദ് ഗാഹ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തീയറ്റര്‍ ജങ്ഷനില്‍ഈദ് ഗാഹില്‍ പെരുന്നാള്‍ നമസ്‌കാരം നടന്നു

വിഴിഞ്ഞം: വിസ്ഡം വിഴിഞ്ഞം ഈദ് ഗാഹ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തീയറ്റര്‍ ജങ്ഷനില്‍ ഗവ. ഹോസ്പിറ്റലിന് സമീപം പ്രത്യേകം തയ്യാറാക്കിയ ഈദ് ഗാഹില്‍ പെരുന്നാള്‍ നമസ്‌കാരം നടന്നു. ഖുതുബയ്ക്കും പ്രാര്‍ഥനക്കും വിഴിഞ്ഞം സലഫി മസ്ജിദ് ചീഫ് ഇമാം സക്കീര്‍ ഹുസൈന്‍ മൗലവി ഈരാറ്റുപേട്ട നേതൃത്വം നല്‍കി.അല്ലാഹുവിന്റെ ഓരോ പരീക്ഷണങ്ങളിലും സര്‍വ ശക്തന് സര്‍വവും സമര്‍പ്പിച്ച് പൂര്‍ണ മുസ്‌ലിമാണ് താനെന്ന് തെളിയിച്ച് ദൈവതോഴനായി തീര്‍ന്ന ഇബ്രാഹിം നബി(അ)യുടെ പാതയാണ് നാം നേരിടുന്ന പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കുമുള്ള ശാശ്വത പരിഹാരമെന്ന തിരിച്ചറിവിന് ബലിപ്പെരുന്നാള്‍ നിമിത്തമാകണമെന്ന് ഈദ് സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. ഈദ്ഗാഹില്‍ പരസ്പര ആലിംഗനവും മധുരവിതരണവും നടന്നു.

Comments (0)
Add Comment