സമൂഹത്തിൽ ന്യൂജനറേഷന്റെ വഴിപിഴക്കുന്ന ജീവിതരീതിയെക്കുറിച്ച് ഷൈലജമുനീറിന്റെ ജീവനുള്ള കവിത

“ലഹരി നുണയുന്ന പക്ഷികൾ “മാത്രാവബോധം മറഞ്ഞേതോ വിഹ്വലമാം ലഹരിയിൽ
ചിതറിയ ചിന്തകൾ പേറിപ്പറക്കുന്നു. …
ചെറുകിളികളൊരായിരമെവിടെയോ….!

നുണയുമേതോ കറുപ്പിൻ ചിറകേറി……
കിനാവുകൾ പൊഴിഞ്ഞേതോ ചില്ലയിൽ
ക്ഷണികമാം ഭ്രമമേറ്റൂയലാടി, തളർന്നതാ
മിഴിപ്പൂക്കളഗ്നിയായ്,നിലതെറ്റി, വഴി തെറ്റി
ഇരുളുംമനസ്സുമായുഴറന്നു ഇന്നിതേതോ ……. കാട്ടുമൃഗമായ്..!

നേർത്ത ചിരിയില്ല, കളിയില്ല,രുചിയില്ല….
മൊഴിച്ചന്തമില്ലമ്മയാം നേരും നേരിൻ്റെയീണവും
താളവും താരാട്ടിന്നിമ്പവും ശിഥില നാഡിയിൽ
വിഷമേറ്റ് കറുക്കുന്നു…!
മനസ്സില്ലാ ,മനസ്സിന്നുള്ളിൽ തിളങ്ങും സ്വപ്നമില്ല ,ഒന്നുമില്ലുൻമാദ ചിന്തമാത്രം!
അമ്മയില്ല, പെങ്ങളില്ല, ചിട്ടമാറി, പകിട്ടുമാറി
പതിവുകൾ പലതുമാറി ,കൂട്ടുകൂടി കൂത്തുമാടി,
അമ്പലമില്ലാ….ആൽത്തറയില്ലാ…
നറുംചന്ദനം ചാർത്തും ദേവനില്ല……
നിർലജ്ജയിൽ നിശാശലഭങ്ങളായ് ……
മദഗാന ലഹരി തൻ നുരകൾ പൊന്തുന്നു!
നിറദീപങ്ങളണയുവാൻ വെമ്പുന്നു….
കടിച്ചെടുത്ത് കുടഞ്ഞു മാംസം ചവച്ച് തുപ്പുന്നു!

പൊരുളുകൾ മങ്ങിമാറി, വേട്ടമൃഗമായ് : നികൃഷ്ടനായ്..
കനിവിൻ സ്പർശംതെല്ലുമില്ലാതാരുമില്ലാതെ,
ആർത്തട്ടഹസിക്കുന്നു, !
അൻപിയന്നമ്മ –
വിളമ്പുമാ ചോറിലും തിരയുന്നു മറ്റെന്തിനോ.. !

ഭ്രമമാണ് ലഹരി ……..! വെറും ഭ്രമമാണ് ലഹരി !
മനസ്സാം സ്ഫടിക സൗധം തകർക്കുന്ന
വെറും ഭ്രമമാണ് ലഹരി , ……..
അത് വേണ്ട നമുക്കിനി !
26/6/24
ഷൈലജ മുനീർ.

Comments (0)
Add Comment