തിരുവനന്തപുരം : പേരൂർക്കട ജി. ജി. എച്ച്. എസ്. എസിൽ പത്താം ക്ലാസിൽ ഫുൾ എ പ്ലസ് വാങ്ങിയ കുട്ടികളെ ആദരിക്കലും പഠനോപകരണങ്ങളുടെ വിതരണ ഉദ്‌ഘാടനവും അനന്തപുരം നായർ സമാജത്തിന്റെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ടി. കെ. എ. നായർ നിർവ്വഹിച്ചു. സമാജം സെക്രട്ടറി ദിനകരൻ പിള്ള, വി. കെ. മോഹൻ, പി. സി. പ്രമോദ്, എം. എൽ. അനിൽകുമാർ, പ്രിൻസിപ്പൽ ബിന്ദു ശിവദാസ്, ഹെഡ്മിസ്ട്രെസ് ഉഷ, അധ്യാപിക ദീപ തുടങ്ങിയവർ സംസാരിച്ചു