മഹല്ല് ജമാഅത്ത് കൗൺസി മെമ്പർഷിപ്പ് കാമ്പയിൽ ആൾ ഇൻഡ്യാമില്ലികൗൺസിൽ കേരളഘടകം പ്രസിഡൻ്റ് അബ്ദുൽ സലാംമൗലവി കാഞ്ഞിപ്പുഴ തുറവൂർ കൊച്ചു മുഹമ്മദ് സാഹിബിന് നൽകി നിർവഹിക്കുന്നു

വർദ്ധിച്ചുവരുന്നചൂഷണങ്ങൾക്കും, ധൂർത്തിനും, ലഹരിക്കുമെതിരെ മഹല്ല് കമ്മികൾ ആവശ്യമായബോധവൽക്കരണവും, മറ്റ് നടപടികളും സ്വീകരിക്കണമെന്ന് മഹല്ല് ജമാഅത്ത് കൗൺസിൽ സംസ്ഥാന നേതൃസംഗമം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻ്റ് ഡോ: ഉബൈസ് സൈനുലബ്ദീൻസംഗമം ഉദ്ഘാടനം ചെയ്തു


വൈസ് പ്രസിഡൻ്റ് അഡ്വ:എം.കെ. അബ്ദുള്ള അദ്ധ്യക്ഷതവഹിച്ചു. ആൾ ഇഡ്യാമില്ലി കൗൺസിൽ കേരള ഘടകം പ്രസിഡൻ്റ് അബ്ദുൽസലാം മൗലവി കാഞ്ഞിപ്പുഴ മെമ്പർഷിപ്പ് കമ്പയിൽ ഉദ്ഘാടനം ചെയ്തു സംസ്ഥാനജനറൽ സെക്രട്ടറി പി.കെ.എ. കരീം വിഷയാവതരണം നടത്തി. കുഞ്ഞുമുഹമ്മദ് സഖാഫി പ്രാർത്ഥന നടത്തി ചർച്ചയിൽ ട്രഷറർ പി.അബ്ദുൽ ഖാദർ, ഓർഗനൈസിങ്ങ് സെക്രട്ടറി ഖാദർ വാടാനപ്പിള്ളി, ഫാറൂഖ് സഖാഫി കായംകുളം, എം.യു .അഷറഫ് കോതമംഗലം,ഷമീർ പോത്തൻകോട് , കമറുദ്ദീൻആറ്റിങ്ങൽ, കൊച്ചുമുഹമ്മദ് തുറവൂർ, എച്ച്. നജീബ് ആലപ്പുഴ, ഷംസുദ്ദീൻപുളിഞ്ചിമൂട് കരുണാഗപ്പള്ളിതുടങ്ങിയവർപങ്കെടുത്തു സ്വാഗത സംഘം കൺവീനർ ജലീൽ എസ്. പെരുമ്പളത്ത് സ്വാഗതവും മുബാറക്ക് ബേക്കർനന്ദിയും പറഞ്ഞു.

പി.കെ.എ കരീം
ജനറൽ സെക്രട്ടറി
MJC സംസ്ഥാന കമ്മിറ്റി

Comments (0)
Add Comment