ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ലോറി കരയില്‍ ഇല്ലെന്ന് സ്ഥിരീകരണം

ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ലോറി കരയില്‍ ഇല്ലെന്ന് സ്ഥിരീകരണം

മെറ്റല്‍ ഡിറ്റക്ടറിന്റെ സഹായത്തോടെ ഉള്ള തെരച്ചിലാണ് ഇപ്പോള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. ഇന്ന് നടത്തിയ പരിശോധനയില്‍ കരയില്‍ അർജുൻ ലോറി ഇല്ല എന്നാണ് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്.സൈന്യത്തിന്റെ എൻജിനീയറിങ് വിഭാഗം മെറ്റല്‍ ഡിറ്റക്ടർ ഉപയോഗിച്ച്‌ നടത്തിയ പരിശോധനയിലാണ് ലോറി എന്ന് സംശയിക്കുന്ന ലോഹ സാന്നിധ്യം കണ്ടെത്തുകയും 8 മീറ്റർ താഴ്ചയില്‍ സിഗ്നല്‍ ലഭ്യമാവുകയും ഇവിടെ പരിശോധന നടത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഇവിടെ അർജുന്റെ ലോറി ഇല്ല എന്ന് സൈന്യം സ്വീകരിക്കുകയായിരുന്നു.അതേ സമയം മറ്റൊരു സിഗ്നല്‍ നദിയില്‍ നിന്ന് ലഭിക്കുകയും ചെയ്തിട്ടുണ്ട്.. കഴിഞ്ഞ ദിവസം റഡാർ സിഗ്നല്‍ ലഭിച്ച ഇടങ്ങളില്‍ മണ്ണ് നീക്കി പരിശോധന നടത്തിയിരുന്നു എങ്കിലും ലോറിയുടെ ഭാഗങ്ങള്‍ ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇക്കഴിഞ്ഞ പതിനാറാം തീയതിയാണ് കർണാടകയിലെ തിരൂരില്‍ മണ്ണിടിച്ചില്‍ ഉണ്ടായി ഏഴു ദിവസം പിന്നിടുമ്ബോഴും അർജുനെ കണ്ടെത്താൻ സാധിച്ചില്ല എന്നത് വലിയ തോതിലുള്ള വിമർശനങ്ങള്‍ക്കാണ് വഴി വച്ചിരിക്കുന്നത്.

Comments (0)
Add Comment