കണ്ണ് തിരുമ്മരുതെന്ന് പറയുന്നതിന്റെ കാരണം

മനുഷ്യശരീരത്തിലെ സെൻസിറ്റീവായ ഒരു അവയവമാണ് കണ്ണുകള്‍. കൈകളില്‍ നിന്നും നിരവധി അണുക്കളാണ് നമ്മുടെ ശരീരത്തിലെത്തുന്നത്.
അതിനാല്‍ കണ്ണുകള്‍ തിരുമ്മുന്നത് അണുബാധ ഉണ്ടാവാൻ കാരണമാവുന്നു. അമിതമായുള്ള കണ്ണു തിരുമ്മല്‍ കണ്ണുകളിലെ ചെറിയ രക്തധമനികള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതിനും ഇത് കണ്ണുകള്‍ക്ക് ചുറ്റും കറുത്ത പാടുകള്‍ വരുന്നതിനും കാരണമാവും. കണ്ണുകള്‍ക്ക് ചുറ്റും ചുളിവുകള്‍ വീഴാനും ഇത് ഇടയാക്കും. കണ്ണുകളില്‍ അമിതമായി പ്രഷര്‍ എത്താനും കണ്ണുതിരുമ്മല്‍ ഒരു കാരണമാവാറുണ്ട്. ഇത് കണ്ണുകളിലെ ഞരബുകള്‍ക്ക് ക്ഷതം സംഭവിക്കാനും ഗ്ളൂക്കോമ പോലെയുള്ള അസുഖങ്ങളുണ്ടാകാനും ഇടയാകും.

Comments (0)
Add Comment