ഫ്ലവേഴ്സ് ലയൻസ് ക്ലബ്ബ് പൂജപ്പുര ഗ്രന്ഥശാലയ്ക്ക് പുസ്തക സമർപ്പണം നടത്തി

തിരുവനന്തപുരം ഫ്ലവേഴ്സ് ലയൻസ് ക്ലബ്ബിന്റെ വായന പരിപോഷണ പദ്ധതിയുടെ ഭാഗമായി പൂജപ്പുര യുവജന സമാജം ഗ്രന്ഥശാല പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് പുസ്തക സമർപ്പണം സംഘടിപ്പിക്കുകയുണ്ടായി. ലയൻസ് ക്ലബ്ബ് പ്രസിഡണ്ട് എൻ കെ ജയയുടെ അദ്ധ്യ ക്ഷതയിൽ റീജിയണൽ ചെയർമാൻ ലയൺ ഡോക്ടർ ബിജു എബ്രഹാം പാഴൂർ ഉദ്ഘാടനം ചെയ്തു. യുവജന സമാജം ഗ്രന്ഥശാല സെക്രട്ടറി പി ഗോപകുമാർ സ്വാഗതമാശംസിച്ചു. പ്രേം നസീർ സുഹൃത് സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ, സോണൽ ചെയർമാൻ ലയൺ സനിൽകുമാർ, ലയൺസ് ക്ലബ് സെക്രട്ടറി സോണി ജോൺ, സാഹിത്യകാരൻ അംബിദാസ് കാരേറ്റ് എന്നിവർ ആശംസ പ്രസംഗം നടത്തി. സുനിൽകുമാർ നന്ദി പ്രകാശിപ്പിച്ചു. ഉദ്ഘാടകനും പ്രസിഡണ്ടും ഗ്രന്ഥശാല സെക്രട്ടറിക്ക് പുസ്തകങ്ങൾ കൈമാറി. പ്രസിഡണ്ട് എൻ.കെ ജയയുടെ അരൂപിയുടെ ആഘോഷം എന്ന തന്റെ പുസ്തകം ഡോക്ടർ ബിജു എബ്രഹാമിനും,എസ് സനിൽകുമാറിനും, കാരേറ്റ് അംബിദാസിനും നൽകി .

Comments (0)
Add Comment