തിരുവനന്തപുരം: നിലവിലെ വഖഫ് നിയമങ്ങളിൽ കാതലായ മാറ്റം വരുത്തി വക്കഫ് സ്വത്തുക്കൾ പിടിച്ചെടുക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം പ്രതിഷേധാർഹമാണെന്ന് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി പറഞ്ഞു ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ഭേദഗതികൾ നിലവിൽ വന്നാൽ വസ്തുക്കളും സ്വത്തുക്കളുംവക്കഫ് ചെയ്യുന്നതിന് പോലും നിയന്ത്രണം കൊണ്ടുവരാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത് . ഇതിനായുള്ള കരട് രൂപരേഖയ്ക്ക് കേന്ദ്രമന്ത്രി സഭ അംഗീകാരം നൽകി കഴിഞ്ഞു ബില്ല് പാർലമെൻറ് അവതരിപ്പിച്ച നിയമമാക്കാനുള്ള ശ്രമത്തിലാണ് . വഖഫ് കേവലം ക്രയവിക്രയം മാത്രമല്ലന്നും വിശ്വാസത്തിൽ ഭാഗം കൂടിയാണെന്നും അതിനെതിരായ
സർക്കാരിൻ്റെനീക്കം ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുമെന്നുംഅദ്ദേഹം പറഞ്ഞു സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് മുഹമ്മദ് സക്കീർ ഈരാറ്റുപേട്ട അധ്യക്ഷത വഹിച്ചു ജംഇയത്തുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ് മൗലവി ,അഡ്വക്കേറ്റ് കെ പി മുഹമ്മദ് ,സയ്യിദ് മുത്തുക്കോയ തങ്ങൾ, മുഹമ്മദ് നദീർ മൗലവി ,പാങ്ങോട് കമറുദ്ദീൻ മൗലവി ,മാർക്ക് അബ്ദുൽസലാം ,കെ എച്ച് മുഹമ്മദ് മൗലവി, അഡ്വക്കേറ്റ് കുറ്റിയിൽ ഷാനവാസ്, അബ്ദുൽസലാം കുമളി, കടയ്ക്കൽ ജുനൈദ് ,എം എം ജലീൽ , ഇലവു പാലം ഷംസുദ്ദീൻ മന്നാനി ,സഫീർ ഖാൻ മന്നാനി, ജലാലുദ്ദീൻ മൗലവി, കുളത്തൂപ്പുഴ സലീം ,അഡ്വക്കേറ്റ് എ എം കെ നൗഫൽ,ഷാഹുൽഹമീദ് ,അബ്ദുറഹീം കുമ്മണ്ണൂർ ,കബീർ താന്നിമൂട് ,യൂസഫ് കൗസരി എന്നിവർ സംസാരിച്ചു