വയനാട്ടിൽ ഉരുൾപൊട്ടലിൽ വീട് നഷ്ടമായവർക്ക് 14 വീട് നിർമിച്ചു നൽ കാൻ ഒരു കോടി രൂപ നൽകുമെന്ന് വേൾഡ് മലയാളി കൗൺസിൽ

വയനാട്ടിൽ ഉരുൾപൊട്ടലിൽ വീട് നഷ്ടമായവർക്ക് 14 വീട് നിർമിച്ചു നൽ കാൻ ഒരു കോടി രൂപ നൽകുമെന്ന് വേൾഡ് മലയാളി കൗൺസിൽ ഭാര വാഹികൾ അറിയിച്ചു. വേൾഡ് മലയാളി കൗൺസിൽ ആഗോള സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ഇതുസം ബന്ധിച്ച സമ്മതപത്രം ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ളയും ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായിയും ചേർന്ന് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ദുരന്തമേഖലയിൽ സന്നദ്ധ പ്രവർത്തനങ്ങൾ നടത്താനും ആവശ്യമായ സാധനങ്ങൾ എത്തിക്കാനും തങ്ങൾ സന്നദ്ധമാണെന്നും ഭാരവാഹികൾ പറഞ്ഞു.

Comments (0)
Add Comment