ഡോ.കെ.തുളസീമണി എഴുതിയ ‘പ്രണയം ജീവിതാഖ്യാനത്തിന്റെ ഉപാധി’ എന്ന പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഡോ.കെ.തുളസീമണി എഴുതിയ ‘പ്രണയം ജീവിതാഖ്യാനത്തിന്റെ ഉപാധി’ എന്ന പുസ്തകം സാഹിത്യകാരന്‍ ഡോ.ജോര്‍ജ് ഓണക്കൂര്‍ പ്രൊഫ.ബി.ലക്ഷ്മീകുമാരിക്ക് നല്‍കി പ്രകാശനം ചെയ്തു. തിരുവനന്തപുരം പ്രസ്സ് ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരന്‍ ഷാനവാസ് പോങ്ങനാട് അധ്യക്ഷത വഹിച്ചു. ഡോ.വത്സലന്‍ വാതുശ്ശേരി മുഖ്യപ്രഭാഷണം നടത്തി. ഡോ.പി.സോമന്‍, പ്രൊഫ.എച്ച്.വി.വിജയകുമാരി, ശ്രീവരാഹം മുരളി, ഡോ.കെ.തുളസീമണി എന്നിവര്‍ സംസാരിച്ചു. പ്രണയത്തെക്കുറിച്ച് കുമാരനാശാന്‍, ചങ്ങമ്പുഴ, വൈലോപ്പിള്ളി എന്നിവര്‍ തങ്ങളുടെ കവിതകളില്‍ എങ്ങനെ ഉപയോഗിച്ചിരിക്കുന്നു എന്നതാണ് പുസ്തകത്തിന്റെ പ്രമേയം. മെലിന്‍ഡ ബുക്‌സാണ് പ്രസാധകര്‍.


ഡോ.കെ.തുളസീമണി എഴുതിയ ‘പ്രണയം ജീവിതാഖ്യാനത്തിന്റെ ഉപാധി’ എന്ന പുസ്തകം ഡോ.ജോര്‍ജ് ഓണക്കൂര്‍ പ്രൊഫ.ബി.ലക്ഷ്മീകുമാരിക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. പ്രൊഫ.എച്ച്.വി.വിജയകുമാരി, ഡോ.വത്സലന്‍ വാതുശ്ശേരി, ഷാനവാസ് പോങ്ങനാട്, ഡോ.കെ.തുളസീമണി, ശ്രീവരാഹം മുരളി എന്നിവര്‍ സമീപം

Comments (0)
Add Comment