സി എച്ച്. സ്മാരക പുരസ്കാരങ്ങൾ സോമരാജനും പി.സുബിഹായിക്കും

വിളപ്പിൽശാല : മുൻ മുഖ്യമന്ത്രിയും, മുസ്ലിം ലീഗ് നേതാവും, എഴുത്തുകാരനുമായ സി.എച്ച്. മുഹമ്മദ് കോയയുടെ പേരിൽ വിളപ്പിശാല സി.എച്ച്. സ്മാരക സമിതി ഏർപ്പെടുത്തിയ പുരസ്കാരത്തിന് പത്തനാപുരം ഗാന്ധിഭവൻ ഇന്റർനാഷണലിന്റെ ജനറൽ സെക്രട്ടറി ഡോക്ടർ പുനലൂർ സോമരാജനെയും വനിതാ പത്രപ്രവർത്തകയും കലാപ്രേമിയുടെ പ്രിന്ററും പബ്ലിഷറുമായ പി. സുബിഹാ ബീവിയെയും തിരഞ്ഞെടുത്തതായി അവാർഡ് കമ്മിറ്റി ചെയർമാനും എഴുത്തുകാരനുമായ കുന്നുകുഴി എസ്. മണിയും സി എച്ച്. സ്മാരക സമിതി ചെയർപേഴ്സനുമായ അഡ്വ. ദീപ സണ്ണിയും അറിയിച്ചു. 10001 രൂപയും ഫലകവും, പ്രശംസ പത്രവും, പൊന്നാടയും അടങ്ങുന്ന പുരസ്കാരം ഒൿടോബർ 10ന് വ്യാഴാഴ്ച വൈകുന്നേരം ഗാന്ധിഭവനിൽ നടക്കുന്ന ചടങ്ങിൽ വച്ച് മന്ത്രി കടന്ന പള്ളി രാമചന്ദ്രൻ നൽകുന്നതാണ്.

ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ മുഖ്യ അതിഥിയായിരിക്കും. സി. എച്ചിന്റെ പുത്രനും എംഎൽഎയുമായ ഡോ. എം കെ മുനീർ അധ്യക്ഷത വഹിക്കും. കേരള പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹനീഫ മുനീയൂർ, കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ ,അഡ്വ. കാര്യയറ നാസർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ജനറൽ സെക്രട്ടറി അഡ്വ. ഷംന റഹീം അറിയിച്ചു.

Comments (0)
Add Comment