“അടിപ്പാത” നിർമ്മാണത്തിനായി ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു

“അടിപ്പാത” നിർമ്മാണത്തിനായി
ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു.
പാച്ചല്ലൂർ ചുടുകാട് ക്ഷേത്രത്തിനും വാഴമുട്ടം ജംഗ്ഷൻ ഇടയിൽ റോഡ് മുറിച്ചു കടക്കുന്നത് ഉണ്ടായിരുന്നഗോവണികൾ എൻ.എച്ച് അധികാരികൾ എടുത്തുമാറ്റിയതിനാൽ പാച്ചല്ലൂർ ഇടവിളാകം, പനത്തുറ, തോപ്പടി, മൂലയിൽആൽത്തറ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ അനുഭവിക്കുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്
പാച്ചല്ലൂർ തോപ്പടിക്കും ഇടവിളാകത്തിനും മദ്ധ്യത്തിൽ അടിപ്പാത നിർമ്മിക്കണം,
വെളിച്ചക്കുറവ് മൂലം നിരന്തരംഅപകടങ്ങൾ നടക്കുന്ന വെള്ളാർ ജംഗ്ഷനിലും, ചുടുകാട് ബൈപാസ് ജംഗ്ഷനിലും ഹൈമാസ് ലൈറ്റ് സ്ഥാപിക്കണം, കോവളം ജംഗ്ഷനിൽ റോഡ് മുറിച്ചു കടക്കുന്ന ജനങ്ങൾക്ക് മേൽപ്പാലം
നിർമ്മിച്ചു നൽകണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് തിരുവല്ലം-കോവളം ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ വാഴമുട്ടത്ത് നൂറ് കണക്കിന് പൊതുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ജനകീയകൂട്ടായ്മയും പ്രതിഞ്ജയും സംഘടിപ്പിച്ചു. ജനകീയ സമിതിയുടെ ചെയർമാൻ
ഡി.ജയകുമാർ അധ്യക്ഷത വഹിച്ച കൂട്ടായ്മ കൗൺസിലർ പനത്തുറ പി ബൈജു ഉദ്ഘാടനം ചെയ്തു. സമിതി ചെയർമാനും, സംഗീതസംവിധായകനുമായ ഡോ: വാഴമുട്ടംചന്ദ്രബാബു ജനകീയ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജനറൽ കൺവീനർ പനത്തുറ പ്രശാന്തൻ സ്വാഗതം പറഞ്ഞു. പനത്തുറ മുസ്ലിംജമാഅത്ത് പള്ളി പ്രസിഡൻറ് ഷറഫുദ്ദീൻ ഹാജി,
പനത്തുറ ധീവരസഭ കരയോഗം സെക്രട്ടറി എസ്. വിജയകുമാരൻ,
ജനതാദൾ നേതാവ് കോളിയൂർ സുരേഷ്,
സിപിഎം നേതാക്കളായ
കെ.എസ്. നടേശൻ പാറവിള വിജയകുമാർ, കോൺഗ്രസ്സ് നേതാവ് ആർ.നാരായണൻ
വിവിധ സംഘടനാ നേതാക്കളായ
പി.എം.എസ്. നവാസ്, എ എസ് അഭിലാഷ്, എംഎസ് മധുതിലകം.തുടങ്ങിയവർ പ്രസംഗിച്ചു സമിതി കൺവീനർ വാഴമുട്ടം രാധാകൃഷ്ണൻ നന്ദി രേഖപ്പെടുത്തി.

Comments (0)
Add Comment