ടി.പി. മാധവന് തലസ്ഥാനം ആദരാഞ്ജലി അർപ്പിച്ചു

തിരു: അന്തരിച്ച നടൻ ടി.പി. മാധവന് തലസ്ഥാനം ഇന്നലെ ആദരാഞ്ജലി അർപ്പിച്ചു. പ്രേംനസീർ സുഹൃത് സമിതി, ഭാരത് ഭവൻ, ചലച്ചിത്ര അക്കാദമി,ഗാന്ധിഭവൻ സംയുക്തമായാണ് ഭാരത് ഭവൻ തിരുമുറ്റത്ത് ശവസംസ്ക്കാരത്തിനു ശേഷം അനുശോചനയോഗം സംഘടിപ്പിച്ചത്. ഡോ: വാഴമുട്ടം ചന്ദ്രബാബു അനുസ്മരണ ഗാനമാലപിച്ചു.

പ്രേംനസീർ സുഹൃത് സമിതി, ഭാരത് ഭവൻ, ചലച്ചിത്ര അക്കാദമി,ഗാന്ധിഭവൻ സംഘടിപ്പിച്ച ടി.പി. മാധവൻ അനുസ്മരണം ഗാന്ധിഭവൻ സെക്രട്ടറി ഡോ: പുനലൂർ സോമരാജൻ ഉത്ഘാടനം ചെയ്യുന്നു

ഡോ: പുനലൂർ സോമരാജൻ , ഡോ: പ്രമോദ് പയ്യന്നൂർ, ബാലു കിരിയത്ത്, ശാന്തിവിള ദിനേശ്, പൂജപ്പുര രാധാകൃഷ്ണൻ വഞ്ചിയൂർ പ്രവീൺ കുമാർ, അഡ്വ: ഷാഹിദാ കമാൽ, രാമഭദ്രൻ, കലാപ്രേമി ബഷീർ, സോണിയ മൽഹാർ, റോബിൻ സേവ്യർ, ജോളി മാസ് ,തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ, ഗോപൻ ശാസ്തമംഗലം, വിനയചന്ദ്രൻ, ആർ. ജയകുമാർ എന്നിവർ അനുസ്മരണ പ്രസംഗം നടത്തി. അനുശോചന പ്രമേയം ജയചന്ദ്രൻ അവതരിപ്പിച്ചു.

Comments (0)
Add Comment