കൂടപ്പിറപ്പുകളെ ഞയറാഴ്ച പത്തനപുരം ഗാന്ധിഭവനിൽ കുറച്ച് സാധനങ്ങളുമായി പോയി അവിടുത്ത് 1350 ഓളം അമ്മമാരും, അച്ഛൻമാരും, മറ്റു സഹോദരങ്ങളും കിടക്കുന്നകാഴ്ച കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. ഭൂമിയിൽ ജനിച്ചു വീണപ്പോഴെ കണ്ണിൻ്റെ കൃഷ്ണമണി പോലെ നോക്കി വളർത്തിയ മക്കളുമാർ സ്വന്തം കാലിൽ നിൽക്കാറായപ്പോൾ അച്ഛനും അമ്മയും അവർക്ക് ഒരു ബാധ്യതയായി മാറി.
അവർ ഓർക്കുന്നില്ല അവരുടെ മക്കളും ഇത് കണ്ടാണ് വളരുന്നത് നാളെ അവരുടെ സ്ഥിതിയും ഇതാണ് എന്ന്. ഇങ്ങനെയുള്ള വൃദ്ധസദനങ്ങൾ സമൂഹത്തിൽ ഉയർന്ന് വരാതിരിക്കുവാൻ ഇപ്പോൾ സമൂഹത്തിൽ വളർന്നു വരുന്ന കുഞ്ഞുതലമുറകളെ ഇങ്ങനെയുള്ള സ്ഥാപനങ്ങൾ കൊണ്ട് പോയ് കാണിച്ച് അവരുടെഅച്ഛനെയും അമ്മയെയും ഞാങ്ങൾ ഇതു പോലെ കൊണ്ട് വിടില്ലാ എന്ന് ഒരു മോട്ടി വേഷൻ ക്ലാസ്സ് കൊടുക്കേണ്ടതാണ്. നമ്മൾക്ക് അവിടെ സഹായങ്ങൾ എത്തിക്കാൻ വേണ്ടി സഹായിച്ചവർക്കും, അവിടുത്തെ അന്തേവാസികൾക്കും അവരെ പരിരക്ഷിക്കുന്നവർക്കും എല്ലാവിധ ആയൂരാരോഗ്യ സൗഖ്യങ്ങളും പ്രാർത്ഥനകളും നേരുന്നു.