പ്രൊഫ. മൂഴിക്കുളം വി. ചന്ദ്രശേഖരപിള്ള സ്മാരക നാഗധ്വനി പുരസ്കാരം നടൻ മധുവിന്

തിരു : കലാനിധി സ്ഥാപകനും എഴുത്തുകാരനുമായ പ്രൊഫ. മൂഴിക്കുളം വി. ചന്ദ്രശേഖരപിള്ളയുടെ സ്മരണാർത്ഥം കലാനിധി ട്രസ്റ്റ് ഏർപ്പെടുത്തിയ നാഗധ്വനി പുരസ്കാരത്തിന് മലയാള സിനിമയുടെ കാരണവരും ആദ്യകാല നായകനും സംവി ധായകനുമൊക്കെയായ നടൻ മധു തെരഞ്ഞെടുക്കപ്പെട്ടു.

ശ്രീ.മധുവിന്റെ തിരുവനന്തപുരത്ത് കണ്ണമ്മൂലയിലുള്ള വസതിയിൽ വച്ചു നട ക്കുന്ന അനുമോദന ചടങ്ങിൽ കലാനിധി ചെയർപേഴ്സൺ ഗീതാരാജേന്ദ്രൻ അധ്യ ക്ഷയാകും. കവി പ്രഭാവർമ്മ ഉദ്ഘാടനം ചെയ്യുന്ന അവാർഡ് ദാന ചടങ്ങിൽ വച്ച് മണ്ണാറശാല നാഗരാജ ക്ഷേത്രട്രസ്റ്റ് ഭരണസമിതി അംഗങ്ങളായ ശ്രീ. എൻ.ജയദേവൻ നമ്പൂതിരി, ശ്രീ. എസ്. നാഗദാസൻ നമ്പൂതിരി, ശ്രീ. എൻ. രമേശ് പിരപ്പൻകോട് എന്നിവർ ചേർന്ന് നാഗധ്വനി പുരസ്കാരം സമ്മാനിക്കും. ശ്രീ. കിരീടം ഉണ്ണി പൊന്നാ ടയും നടൻ ശ്രീ. എം.ആർ. ഗോപകുമാർ മുഖ്യാതിഥി ആയിരിക്കും. പ്രശസ്തി പത്രം മുക്കംപാലമൂട് രാധാകൃഷ്ണൻ (ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ്) നൽകി ആദരിക്കും. കലാനിധിയുടെ കർമ്മശേഷ്ഠ പുരസ്കാരം മുൻ ഡിജിപി ശ്രീമതി സന്ധ്യാ ഐ.പി.എസിന് നടൻ മധു സമ്മാനിക്കും. ഗായകൻ മണക്കാട് ഗോപൻ, ഡോ. ശ്രദ്ധ പാർവ്വതി, റെഡി കേരള ചീഫ് എഡിറ്റർ സന്തോഷ് രാജശേഖരൻ, പ്രൊഫ. അഡ്വ. രമാഭായി, ശ്രീ. മുക്കംപാലമൂട് രാധാകൃഷ്ണൻ, ശ്രീ. ചെങ്കൽ രാജശേഖരൻ നായർ എന്നിവർ ആശംസകളർപ്പിക്കും.

ജീവകാരുണ്യ പ്രവർത്തനം ലക്ഷ്യമിട്ട് കലാനിധി ആരംഭിക്കുന്ന നിവേദ്യം ഫുഡ് പ്രോഡക്ടിന്റെ ഔപചാരിക ഉത്ഘാടനം ശ്രീ. മധു നിർവ്വഹിക്കും.ശ്രീ. കാലടി രാമചന്ദ്രൻ, മാധ്യമപ്രവർത്തകൻ, ശ്രീമതി. ഗിരിജാ രവീന്ദ്രൻ, ശ്രീമ തി. വിജയലക്ഷ്മി കുഞ്ഞമ്മ, ഡോ. ജയകുമാരി കുഞ്ഞമ്മ, ശ്രീ. വി. സി. ബാലകൃ ഷ്ണൻ എന്നിവരുടെ സാന്നിദ്ധ്യവും പത്മശ്രീ ജി. ശങ്കർ (ഹാബിറ്റഡ് ഗ്രൂപ്പ് ചെയർമാൻ, കലാനിധി രക്ഷാധികാരി), ശ്രീ. ചെങ്കൽ എസ്. രാജശേഖരൻ (ഉദയസമുദ്ര & ജനം ടിവി. മാനേജിംഗ് ഡയറക്ടർ), ഡോ. സി. ഉദയകല (മലയാളവിഭാഗം അദ്ധ്യക്ഷ, കലാനിധി രക്ഷാധികാരി), പ്രൊഫ. (അഡ്വ.) രമാഭായി (കവി, ഗാനരചയിതാവ്, ഗവൺമെന്റ് കോളേജ് മുൻ പ്രിൻസിപ്പൽ), ശ്രീ. ലജീഷ് അത്തിലട്ട് (ഗായകൻ), ഡോ. ശ്രദ്ധ പാർവ്വതി (സംഗീത സംവിധായക, ഗായിക), ശ്രീ. പ്രദീപ് തൃപ്പരപ്പ് (കവി, ഗാന രചയിതാവ്, ചിത്രകാരൻ) എന്നിവർ ആശംസകളും ശ്രീ. മഹേഷ് ശിവാനന്ദൻ (ഛാ യാഗ്രാഹകൻ, കലാനിധി അംഗം) കൃതജ്ഞതയും. പ്രശസ്ത സംഗീത സംവിധായ കനും പിന്നണി ഗായകനുമായ മണക്കാട് ഗോപന്റെ ഗാനാലാപനത്തോടെ സിനിമാ മിനി സ്ക്രീൻ താരങ്ങളും സംഗീതജ്ഞരും കലാനിധി പ്രതിഭകളും സമന്വയിക്കുന്ന ഗുരുപൂജയിലൂടെ പ്രിയനടൻ ശ്രീ. മധുവിന് ആദരവ് അർപ്പിക്കും.

Comments (0)
Add Comment