കപ്പൽസർവീസ് ആരംഭിക്കാനുള്ള സർക്കാർ നീക്കത്തിൽ പ്രതീക്ഷ –
കോഴിക്കോട് : സീസണിൽ ചാർട്ടേഡ് വിമാന സർവീസ് കേന്ദ്ര അനുമതി ലഭിക്കാത്തതിനാൽ ഉപേക്ഷിച്ചത്. സാങ്കേതിക തകരാർ, ബോംബ് ഭീഷണി, അമിത വിമാന നിരക്ക്, വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ വൈകലും, തിരിച്ചിറക്കലും എന്നിവ മൂലം വ്യോമഗതാഗതം താളം തെറ്റിയ സാഹചര്യത്തിൽ ബഹു. കേന്ദ്ര ടൂറിസം മന്ത്രിസുരേഷ് ഗോപി, കേരള ടൂറിസം മന്ത്രി അഡ്വ. പി. എ. മുഹമ്മദ് റിയാസ് എന്നിവർക്ക് കോഴിക്കോട് വെച്ചു എം ഡി സി രക്ഷാധികാരി ഡോക്ടർ എ. വി. അനൂപ് എ.ശിവശങ്കരൻ, പ്രസിഡന്റ് ഷെവലിയാർ സി. ഇ.ചാക്കുണ്ണി, ജനറൽ സെക്രട്ടറി അഡ്വ. എം. കെ. അയ്യപ്പൻ എന്നിവർ പരിഹാരം അഭ്യർത്ഥിച്ചു കൊണ്ടുള്ള നിവേദനം സമർപ്പിച്ചു
ക്രിസ്തുമസ് – നവവൽസര സീസണിനു മുൻപായി കൊച്ചി- ദുബായ് യാത്ര കപ്പൽ സർവീസ് ആരംഭിക്കാനുള്ള സർക്കാർ പ്രവർത്തനം ഊർജിതപ്പെടുത്തണമെന്ന് മലബാർ ഡെവലപ്മെന്റ് കൗൺസിൽ ഭാരവാഹികൾ ആവശ്യപ്പെട്ടു.
നിലവിൽ സർക്കാരുമായി ടെൻഡർ വിളിച്ച് ധാരണയായ കപ്പൽ കമ്പനിക്ക് സർവീസ് ആരംഭിക്കുന്നതിനു മുൻപായി ചാർട്ടേഡ് കപ്പൽ സർവീസ് ആരംഭിക്കാനുള്ള നടപടികൾ സർക്കാർ ആവശ്യപ്പെട്ടാൽ മലബാർ ഡെവലപ്മെന്റ് കൗൺസിൽ ശ്രമം നടത്താൻ തയ്യാറാണ്. .ലോക കേരളസഭയിൽ ഈ ആവശ്യം കൗൺസിൽ രക്ഷാധികാരി ഡോക്ടർ എ വി അനൂപ് , നവ കേരള സദസ്സിൽ മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡണ്ട് ഷെവലിയാർ സിഇ ചാക്കുണ്ണി, ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എം കെ അയ്യപ്പൻ എന്നിവർ ഉന്നയിച്ചിരുന്നു. ഇവയുടെ അടിസ്ഥാനത്തിൽ കപ്പൽ സർവീസ് ആരംഭിക്കാനുള്ള നടപടികൾ സർക്കാർ ദ്രുതഗതിയിൽ നടത്തുന്നത് സന്തോഷകരമാണ്
സർക്കാർ അവശ്യപ്പെട്ടാൽ മുമ്പ് കേരളത്തിലേക്ക് രണ്ടുതവണ ചാർട്ടേഡ് യാത്ര കപ്പൽ സർവീസ് നടത്തി പരിചയ സമ്പന്നരായ അൽ ഗെയ്ത്ത് &അൽ മൂസ ട്രാവൽ ഏജൻസിജനറൽ മാനേജർ ഡോക്ടർ എം പി അബ്ദുൽ കരീമു മായി ബന്ധപ്പെട്ട് താമസിയാതെ ചാർട്ടേഡ് യാത്ര- ചരക്കു ആഡംബര കപ്പൽ ആരംഭിക്കാൻ കഴിയുമെന്ന് മന്ത്രിമാരെ അവർ അറിയിച്ചു.
ഷെവലിയാർ സി ഇ ചാക്കുണ്ണി
9847412000
24-10-2024
കോഴിക്കോട്.