2024ഒക്ടോബർ 17വ്യാഴം രാവിലെ 10മണിക്ക് വി. ശശി MLA. സ്കൂൾ കലോത്സവം ഉത് ഘാടനം ചെയ്തു

സ്കൂൾ കലോത്സവം.
സെൻറ് അഗസ്റ്റിൻസ് ഹൈസ്കൂൾ. മുരുക്കുംപുഴ.മഹാകവി കുമാരനാശാൻ തറക്കല്ല് പാകിയ ഈ സ്കൂൾ 100വർഷം ആവുന്നു. 2024ഒക്ടോബർ 17വ്യാഴം രാവിലെ 10മണിക്ക്
വി. ശശി MLA. സ്കൂൾ കലോത്സവം ഉത് ഘാടനം ചെയ്തു.. പഞ്ചായത്ത്‌ പ്രസിഡന്റ് സുമ ഇടവിളാകം മുഖ്യ അതിഥിആയിരുന്നു. കവയിത്രി വി. എസ്. ബിന്ദു സാഹിത്യ സമാജം ഉത് ഘാ ടനം ചെയ്തു.. സ്കൂൾ PTA പ്രസിഡന്റ് ഇടവിളാകം ഷംനാദ് അധ്യക്ഷൻ ആയ യോഗത്തിൽ സ്കൂൾ പ്രഥമ അധ്യാപകൻ സജി സ്വാഗതവും സ്കൂൾ ലീഡർ നന്ദിയും പറഞ്ഞു.യോഗത്തിൽ ആശംസകൾ നേർന്നു കൊണ്ട്.ഗ്രാമപഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ ആയ. സുനിൽ മുരുക്കുംപുഴ. കെ. പി. ലൈല. സ്കൂൾ മാനേജർ അഡോൽ ഫ്കയ്യാലക്കൽ , സംസ്ഥാന ലഹരി വർജ്ജന സമിതി സെക്രട്ടറി റസൽ സബർമതി. വാർഡ് മെമ്പർ മീന അനിൽ.സ്റ്റാഫ് സെക്രട്ടറി ദീപകൃഷ്ണൻ എന്നിവർ സംസാരിച്ചു. യോഗത്തിൽ വെച്ച് അറിയപ്പെടുന്നസാഹിത്യകാരൻ മുഹമ്മദ് സബീറിന് സ്കൂൾ വക പുരസ്‌കാരവും നൽകി.. കഴിഞ്ഞവർഷം SSLC മികച്ച വിജയം നേടിയ കുട്ടികൾക്ക് ക്യാഷ് അവാർഡ്വിതരണവും നടന്നു.ശതാബ്‌ദിയുടെ നിറവിൽ നിൽക്കുന്ന സ്കൂളിൽ ആഘോഷംനടത്താൻ പുതിയ സ്വാഗതസമിതി വിളിക്കാനും തീരുമാനം എടുത്തു. തുടർന്ന് കുട്ടികളുടെ മത്സരങ്ങൾ നടന്നു

Comments (0)
Add Comment