തിരുവനന്തപുരം : ശ്രീചിത്തിര തിരുനാൾ സ്മാരക സംഗീത നാട്യ കലാകേന്ദ്രത്തിന്റെ 32-ാമത് വാർഷികം,അനന്തപുരി നൃത്ത സംഗീതോത്സവം 2024, 112-ാമത് ശ്രീചിത്തിര തിരുനാൾ ജയന്തി ആഘോഷം എന്നിവയോട് അനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനം ഇന്നു (നവം ബർ 7 വ്യാഴം ) മുതൽ 10 വരെ പാളയം അയ്യൻകാളി (വി.ജെ.റ്റി)
ഹാളിൽ നടക്കും.ഇന്ന് വൈകിട്ട് 5 ന്
2 മുതൾ 5 വയസ്സുവരെയുള്ള കുട്ടികളുടെ രാജാവിനേയും രാഞ്ജിയേയും പുഞ്ചിരി മത്സരവിജയിയേയും തിരഞ്ഞെടുത്ത്, കീരീട ധാരണവും അംഗീകാര പട്ടം നൽകുന്ന ചടങ്ങും നടക്കും.
കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ
ഉദ്ഘാ ടനം നിർവഹിക്കും 9 ന് വൈകിട്ട് 5 ന്
സാംസ്കാരിക സമ്മേളനം
മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. 10 ന്
വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ഷിജോ. കെ. തോമസിനെ
ശ്രീചിത്തിര തിരുനാൾ പുരസ്കാരം 2024 നൽകി ആദരിക്കും. 10 ന്
അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി, എം എൽഎ
മാരായ വി.കെ പ്രശാന്ത്, ഐ.ബി. സതീഷ്, കോവൂർ കുഞ്ഞുമോൻ,
മുൻ സ്പീക്കർ എം. വിജയകുമാർ,
ജസ്റ്റിസ് എൻ. അനിൽകുമാർ തുടങ്ങിയവർ സംബന്ധിക്കും.തുടർന്ന്
നാഞ്ചിൽ തെങ്കറ മഹാരാജ് അവതരി പ്പിക്കുന്ന സംഗീത കച്ചേരിയും
കലാക്ഷേത്ര വിലാസിനി സംവിധാനം ചെയ്ത് അവതരിപ്പിക്കുന്ന നൃത്ത പരിപാടിയും നാദലയ മ്യൂസിക്കൽ സിംഫണിയും അരങ്ങേറും
റഹിം പനവൂർ
ഫോൺ : 9946584007