ഐ എൻ എൽ വഖഫ് സംരക്ഷണദിനചാരണം നടത്തി

തിരു :വക്കഫ് സംരക്ഷണം സർക്കാരിന്റെ ഭരണഘടനാ പരമായ ബാധ്യത ആണെന്നും അതിൽ വെള്ളംചേർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കങ്ങൾ ചെറുക്കപ്പെടേണ്ടതാണെന്നും ഐ എൻ എൽ സംസ്ഥാന സെക്രട്ടറി അഡ്വ. ജെ. തംറൂഖ് അഭിപ്രായപ്പെട്ടു. ഐ എൻ എൽ സംസ്ഥാനതൊട്ടാകെ ജില്ലകേന്ദ്രങ്ങളിൽ നടത്തുന്ന പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനറൽ പോസ്‌റ്റോഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധസംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു . ജില്ലാ വർക്കിങ് പ്രസിഡന്റ്‌ എം ബഷറുള്ള അധ്യക്ഷതവഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സബീർ തോളിക്കുഴി, നസീർ തോളിക്കോട്, ബുഹാരി മന്നാനി,ഹിദായത്ത് ബീമാപ്പള്ളി, താജുദീൻബീമാപ്പള്ളി വിഴിഞ്ഞം ഹക്കിം, സജീദ് പാലത്തിങ്കര,പുത്തൻപാലം ഷാജി, മുനീർമീനാറ, ധനുഷൻ, അഭിലാഷ്, അർഷഇക്ബാൽ,നവാസ് തുടങ്ങിയവർ സംസാരിച്ചു

Comments (0)
Add Comment