കേരള മുസ്ലിം ജമാഅത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ്‌ കരമന ബയാറിനെ ഇൻഡോ -അറബ് ഫ്രണ്ട്ഷിപ്പ് സെന്ററിന്റെ നേതൃത്വത്തിൽ ആദരിച്ചു

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപെട്ട കേരള മുസ്ലിം ജമാഅത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ്‌ കരമന ബയാറിനെ ഇൻഡോ -അറബ് ഫ്രണ്ട്ഷിപ്പ് സെന്ററിന്റെ നേതൃത്വത്തിൽ ആദരിച്ചു.മുസ്ലിം ലീഗ് ദേശിയ നിർവാഹക സമിതി അംഗവും തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റുമായ അട്ടകുളങ്ങര ഷംസുദ്ധീൻ ഹാജിയുടെ അധ്യക്ഷതയിൽ ചേർന്നയോഗം ഇന്ത്യൻ മുസ്ലിം പേഴ്സ്‌ണൽ ലോ ബോർഡ് മെമ്പർ അബ്ദുൽ ഷുക്കൂർ മൗലവി ഉൽഘാടനം ചെയ്തു. ഐ ജി ഗോകുലത്തു ജി ലക്ഷ്മണ ഐ പി എസ്,, ഐ ബി സതീഷ് എം എൽ എ, അൽ മുക്താദിർ ജൂവലറീ ഗ്ലോബൽ മാനേജർ ഗുൽസാർ അഹമ്മദ് സേട്ട്,, കരമന മുസ്ലിം ജമാഅത് പ്രസിഡന്റ്‌ ജലീൽ,അഹമ്മദ് ബാഖവി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ മുഖ്യ പ്രഭാഷണം നടത്തി.

കേരള മുസ്ലിം ജമാഅത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ്‌ കരമന ബയാർ മറുപടി പ്രസംഗം നടത്തി. ഇൻഡോ -അറബ് ഫ്രണ്ട്ഷിപ്പ് സെന്റർ സെക്രട്ടറി കലാപ്രേമി ബഷീർ ബാബു സ്വാഗതവും പി സൈയ്യ്ദലി നന്ദിയും പറഞ്ഞു.

Comments (0)
Add Comment