ജവഹർലാൽ നെഹ്റു എക്സലൻസ് അവാർഡ് ഉവൈസ് അമാനിക്ക്

നെഹ്റു പീസ് ഫൗണ്ടേഷൻ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച നെഹ്റുവിൻ്റെ 135മത് ജന്മവാർഷിക പരിപാടികളുടെ സമാപനവും അവാർഡ് ദാനവും ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജിആർ അനിൽ നിർവഹിച്ചു.

രാജ്യ പുരോഗതിയെ ശക്തിപ്പെടുത്തുന്ന നിസ്വാർത്ഥ പ്രവർത്തനങ്ങളിൽ പ്രതിഫലേച്ചകൾക്ക് അതീതമായി ഏറെക്കാലം നിലകൊള്ളുന്ന പ്രതിഭകൾക്ക് നൽകപ്പെടുന്ന ‘ജവഹർലാൽ നെഹ്റു എക്സലൻസ് അവാർഡ്’ വെഞ്ഞാറമൂട് ‘ചാരിറ്റി വില്ലേജ്’ ചെയർമാൻ ശ്രീ.ഉവൈസ് അമാനിക്ക് നൽകി മന്ത്രി ആദരിച്ചു.

നെഹ്റു പീസ് ഫൗണ്ടേഷൻ ചെയർമാൻ എസ്. പ്രദീപ് കുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ “നെഹ്റു ദർശനങ്ങളുടെ പ്രസക്തി ആധുനിക ഇന്ത്യയിൽ “എന്ന വിഷയത്തെക്കുറിച്ചുള്ള സെമിനാറും നടത്തപ്പെട്ടു.

മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, അഡ്വ പരണിയം ദേവകുമാർ, ഡോ. ജയദേവൻ നായർ, ഡോ. കെഎസ് മണി അഴീക്കോട്, ഡോ.സി.പത്മകുമാർ, തൊടുപുഴ അൽ അസ്ഹർ മെഡിക്കൽ കോളേജ് ചെയർമാൻ എ.എൻ. മൂസ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

Comments (0)
Add Comment