തിരുവല്ലത്ത് ഡിജിറ്റൽ ലാൻഡ് സർവേ ക്യാമ്പ് ഓഫീസ് ആരംഭിച്ചു

ന്യൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഏറ്റവുംശാസ്ത്രീയമായ രീതിയിൽ കൃത്യമായ അളവുകളോടും വിസ്തീർണ്ണത്തോടും കൂടിഭൂമിയുടെ റെക്കോർഡുകൾ തയ്യാറാക്കുന്ന www.enteboomi. kerala.gov.in എന്ന “എൻ്റെ ഭൂമി” പോർട്ടലിലിൽ പൊതുജനങ്ങളുടെ ഭൂമി സംബന്ധമായ വിവരങ്ങൾ പരിശോധിക്കാൻ കഴിയുന്നതര ത്തിലുളളഡിജിറ്റൽ സർവ്വേയുടെ തിരുവല്ലം വില്ലേജ് ക്യാമ്പ് ഓഫീസ് തിരുവല്ലം അച്യുതൻനായർ കമ്മ്യൂണിറ്റിഹാളിൽ രണ്ടാം നിലയിൽ പ്രവർത്തനമാരംഭിച്ചു. ഓഫീസിൻ്റ ഉദ്ഘാടനം നഗരസഭ പുഞ്ചക്കരി വാർഡ് കൗൺസിലർ നെല്ലിയോട് ശിവൻകുട്ടി നിർവഹിച്ചു. സർവ്വേ അസിസ്റ്റൻറ് ഡയറക്ടർ വി. പ്രകാശ് അധ്യക്ഷത വഹിച്ചയോഗത്തിൽ കൗൺസിലർമാരായ വി.സത്യവതി, പനത്തുറപി.ബൈജുഎന്നിവരും കെ എസ്.മധുസൂദനൻ നായർ, സർവേ സൂപ്രണ്ട് സജികുമാർ, സുധീഷ് ബി.എൻ.വി, തിരുവല്ലം പ്രദീപ് എന്നിവർ പ്രസംഗം.

Comments (0)
Add Comment