നാസ്കോം ഫയ:80 യുടെ സെമിനാര്‍ നവംബര്‍ 13ന്

തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ വിജ്ഞാന സമൂഹമായ നാസ്കോം ഫയ:80 യുടെ ആഭിമുഖ്യത്തില്‍ നിര്‍മ്മിതബുദ്ധിയിലെ ഗണിതശാസ്ത്ര പ്രാധാന്യത്തെുറിച്ച് സെമിനാര്‍ സംഘടിപ്പിക്കുന്നു. ടെക്നോപാര്‍ക്ക് തേജസ്വിനി ബില്‍ഡിംഗിലെ ഫയ ‘ഫ്ളോര്‍ ഓഫ് മാഡ്നെസി’ല്‍ നവംബര്‍ 13 ന് വൈകുന്നേരം 5 നാണ് സെമിനാര്‍.

നിര്‍മ്മിതബുദ്ധിയിലെ ഗണിതശാസ്ത്രത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ‘റൈഡിംഗ് ദി എഐ വേവ്: എ മാത്തമാറ്റിക്ക്സ് സര്‍വൈവല്‍ ഗൈഡ്’ എന്ന വിഷയത്തിലെ സെമിനാര്‍ ചര്‍ച്ച ചെയ്യും. നിര്‍മ്മിതബുദ്ധിയിലെ ഗണിതശാസ്ത്ര സങ്കേതങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള വഴികാട്ടിയാകാന്‍ വിവിധ സെഷനുകള്‍ സഹായകമാകും.കോഗ്നിഫ്ലുവന്‍സ് ഡീപ്ടെക് ആന്‍ഡ് ഇന്‍വെന്‍റ്ലാബ്സ് ഡയറക്ടര്‍ രാജീവ് കുമാരസ്വാമി സെമിനാറിന് നേതൃത്വം നല്കും.
രജിസ്ട്രേഷനായി സന്ദര്‍ശിക്കുക: https://makemypass.com/faya-port80-riding-the-ai-wave-mathematics-survival-guideഫയയുടെ പ്രതിമാസ ടെക്നോളജി സെമിനാറിന്‍റെ 121-ാം പതിപ്പാണിത്. സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് എങ്ങനെ വരുംകാല നിര്‍മ്മാതാക്കളാകാം എന്ന വിഷയത്തെക്കുറിച്ചായിരുന്നു ഫയയുടെ കഴിഞ്ഞ പതിപ്പ് ചര്‍ച്ച ചെയ്തത്

Comments (0)
Add Comment