നെഹ്റു പീസ് ഫൗണ്ടേഷൻ അവാർഡ് മൂവാറ്റുപുഴ ഹാജി കെ എം പരീതിനും വെഞ്ഞാറമൂട് ഉവൈസ് അമാനി നദ്‌വിക്കും

തിരു : ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ 125- മത് ജന്മവാർഷിക വരാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ നെഹ്റു പീസ് ഫൗണ്ടേഷൻ സംസ്ഥാന സമിതി സംഘടിപ്പിച്ച വാരാചരണ പരിപാടിയുടെ സമാപന സമ്മേളനവും നെഹ്റുവിന്റെ ഭാരത ദർശനവും ആധുനിക ഇന്ത്യയും എന്ന വിഷയത്തിലുള്ള ചർച്ചയുടെയും ഉദ്ഘാടനം സംസ്ഥാന പ്രസിഡണ്ട് എസ്. പ്രദീപ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ഭക്ഷ്യവകുപ്പ് മന്ത്രി അഡ്വ:ജി. ആർ. അനിൽ നിർവ്വഹിച്ചു. കടകംപള്ളി സുരേന്ദ്രൻ എം എൽ എ., ചെറിയാൻ ഫിലിപ്പ്, അഡ്വ. പരണിയം ദേവകുമാർ, ഡോ. പി ജയദേവൻ നായർ, കെ എം മൂസ, സി. പത്മകുമാർ എന്നിവർ പ്രസംഗിച്ചു.കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സമുച്ചയമായ ഇന്ദിരാഗാന്ധി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഫൗണ്ടറും ചെയർമാനുമായ മൂവാറ്റുപുഴ ഹാജി. കെ. എം പരീതിനും, അശരണരുടെയും ആലംബഹീനരുടെയും അംഗപരിമിതരുടെയും ബുദ്ധിമാന്ദ്യം സംഭവിച്ചവരുടെയും ആശാകേന്ദ്രമായ വെഞ്ഞാറമൂട് ചാരിറ്റി വില്ലേജിന്റെ സ്ഥാപക ചെയർമാൻ ഡോ: ഉവൈസ് അമാനി നദ്‌വിക്കും നെഹ്റു പീസ് അവാർഡുകൾ സമ്മാനിച്ചു. ചാരിറ്റി വില്ലേജ് അന്തേവാസികളുടെ കലാപരിപാടികളും അരങ്ങേറി.

Comments (0)
Add Comment