പിഡിപി പ്രസ് റിലീസ് യു പി പോലീസ് നരഹത്യ പിഡിപി പ്രതിഷേധം നടത്തി

തിരുവനന്തപുരം :ഉത്തർ പ്രദേശ് ഷാഹി മസ്ജിദ് സർവേക്ക് എതിരെ പ്രതിഷേധം നടത്തിയതിന്റെ പേരിൽ പോലീസ് വെടിവെപ്പിൽ 5 യുവാക്കൾ കൊല്ലപ്പെട്ടതിൽ പിഡിപി തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രതിഷേധം നടത്തി.

സെക്രട്ടറിയേറ്റിനു സമീപത്തുനിന്നും ആരംഭിച്ച പ്രതിഷേധം പ്രകടനമായി പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ സമാപിച്ചു. പിഡിപി ജില്ലാ പ്രസിഡന്റ് നടയറ ജബ്ബാറിന്റ അധ്യക്ഷതയിൽ നടന്ന സമാപന സംഗമം വൈസ് ചെയർമാൻ വർക്കല രാജ് ഉൽഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പൂവച്ചൽ സലിം, സെക്രട്ടറിയേറ്റ് അംഗങ്ങൾ ആയ ശശികുമാരി വർക്കല, കിള്ളി അജീർ, ജില്ലാ ഭാരവാഹികൾ ആയ നഗരൂർ അഷറഫ്, നവാസ് പ്ലാമൂട്ടിൽ, നിസാം അണ്ടൂർക്കോണം, പോഷക സംഘടനാ ഭാരവാഹികൾ ആയ എം കെ അബ്ദുൽ മജീദ് വിഴിഞ്ഞം, ബീമാപ്പള്ളി റവൂഫ്, അണ്ടൂർക്കോണം സുൽഫി നവാസ്. തുടങ്ങിയ നേതാക്കൾ സംസാരിച്ചു.
വിശ്വാസപൂർവം
നടയറ ജബ്ബാർ
ജില്ലാ പ്രസിഡന്റ്. പിഡിപി
തിരുവനന്തപുരം
മൊബൈൽ. 9846197096
ഡേറ്റ് :26/11/2024

Comments (0)
Add Comment