പീർമുഹമ്മദ് ഫൗണ്ടേഷൻ എസ്. എ. റ്റി ആശുപത്രിയിൽ ഭക്ഷണ വിതരണം നടത്തി

തിരു : മാപ്പിളപ്പാട്ടിന്റെ ഗാനഗന്ധർവൻ പീർ മുഹമ്മദിന്റെ മൂന്നാം അനുസ്മരണ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം എസ്. എ. റ്റി ആശുപത്രിക്ക് മുന്നിൽ പീർ മുഹമ്മദ് കൾച്ചറൽ ഫൗണ്ടേഷൻ ഭക്ഷ്യ വിതരണം നടത്തി.പ്രേം നസീർ സുഹൃത് സമിതി പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ വിതരണ ഉദ്ഘാടനം നിർവഹിച്ചു. അട്ടക്കുളങ്ങര സുലൈമാൻ, ചാല മുജീബ് റഹ്മാൻ,ട്രാവൻകൂർ ഫുഡ്സ് മാനേജിങ് ഡയറക്ടർ നേമം ഷാഹുൽ ഹമീദ്, പ്യൂപ്പിൾസ് ന്യൂസ് പീർ മുഹമ്മദ്, ആറ്റിങ്ങൽ സുരേഷ്, എം എച്ച് സുലൈമാൻ, യാസ്മിൻ സുലൈമാൻ, അംബിക അമ്മ, കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.

Comments (0)
Add Comment